കോൺഗ്രസ് കൊടിമരവും സ്ഥാനാർത്ഥി കെ. കുഞ്ഞികൃഷ്ണന്റെ ബോർഡുകളും നശിപ്പിച്ചു

കണ്ണൂർ/രാമന്തളി: പയ്യന്നൂർ നിയോജക മണ്ഡലത്തിലെ രാമന്തളിയിൽ വ്യാപകമായി തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ നശിപ്പിച്ചു. രാമന്തളി കോൺഗ്രസ് ഓഫീസിന് മുന്നിലെ കൊടിമരവും, പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി കെ. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളുമാണ് അക്രമികൾ നശിപ്പിച്ചത്.
ഇതിന് പുറമെ രാമന്തളി സെന്ററിൽ സ്ഥാപിച്ചിരുന്ന മറ്റൊരു തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡും നശിപ്പിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്രദേശത്ത് സമാധാനാന്തരീക്ഷം തകർക്കാനും രാഷ്ട്രീയ സംഘർഷങ്ങൾ സൃഷ്ടിക്കാനുമുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്ന് കോൺഗ്രസ്, യു.ഡി.എഫ് നേതൃത്വം ആരോപിച്ചു.







