LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 31, 2026

ചീട്ടുകളി 2,85, 700 രൂപ യുമായി11 പേർ പിടിയിൽ

0
Screenshot

Screenshot

Spread the love

തളിപ്പറമ്പ :പണം വെച്ച് തോട്ടുംകരയിൽ പുള്ളി മുറി ചീട്ടുകളി 11 പേരെ പോലീസ് പിടികൂടി. തൃക്കരിപ്പൂർ ഒളവറ കുറ്റിച്ചിയിലെ പി. സുമേഷ് (36), കാട്ടാമ്പള്ളി പാലത്തിനു സമീപത്തെ എം.കെ.റൗഫ് (42), കൂവേരി പൂവം സ്വദേശി കെ. കെ. ഫിറോസ് (30), തളിപ്പറമ്പ മദ്രസക്ക് സമീപത്തെ പി പി. സിദ്ധിഖ് (55), തലോറയിലെ ബി. പ്രമോദ് (48), പെരളശേരി വെള്ളളച്ചാലിലെ വി. എ. മുസ്തഫ (56), കരിപ്പാലിലെ കെ. എ. പി. ജയചന്ദ്രൻ (50), ഏഴോം നരിക്കോട് കെ.ടി. സുബൈർ (56), കണ്ണാടിപ്പറമ്പ് ചേലേരിയിലെ കെ. മുഹമ്മദ് നവാസ് (56), ചെങ്ങളായി ചേരൻ ക്കുന്നിലെ സി. റഷീദ് (53), ചപ്പാരപ്പടവിലെ പി. സി. അസൈനാർ (42) എന്നിവരെയാണ് എസ്.ഐ. പി. യദുകൃഷ്ണനും സംഘവും പിടികൂടിയത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ പന്നിയൂർ പൂമംഗലം പടിക്കേരി കാവിനു സമീപം തോട്ടിൻ കരയിൽ വെച്ചാണ് ചീട്ടുകളിക്കിടെ സംഘം പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും2, 85,700 രൂപയും പോലീസ് പിടിച്ചെടുത്തു. പോലീസ് സംഘത്തിൽ എസ്. ഐ. നിതിൻ, ഗ്രേഡ് എസ്. ഐ. പി. എച്ച്. ഷറഫുദ്ദീൻ, ഗ്രേഡ് എ.എസ് എസ് ഷിജോ അഗസ്റ്റിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രജീഷ്, ഡ്രൈവർ രമേഷ് എന്നിവരും ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!