മോഷ്ടിച്ച സ്കൂട്ടറുമായി പ്രതി അറസ്റ്റിൽ

Screenshot
കണ്ണൂർ : താവക്കര പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്നും സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ മോഷ്ടാവിനെ പോലീസ് പിടികൂടി. കോട്ടയം കാഞ്ഞിരപ്പള്ളി പനച്ചിപ്പള്ളി പുനത്താനം സ്വദേശിയും കാസറഗോഡ് വിദ്യാനഗർ നായന്മാർമൂലയിലെ അബ്ദുൾഹാജി ക്വാർട്ടേർസിൽ താമസക്കാരനുമായ സി.കെ. ഇമ്മാനുവൽ (29) നെയാണ് എസ്.ഐ. ബി.ജിഷ്ണുവും സംഘവും അറസ്റ്റു ചെയ്തത്. താവക്കര പുതിയ ബസ് സ്റ്റാൻ്റിന് സമീപം നിർത്തിയിട്ട തോട്ടട കഞ്ചിറയിലെ എം ടി ഷീനയുടെ ഉടമസ്ഥതയിലുള്ള കെ എൽ. 13 എ എഫ്. 4074 നമ്പർ സ്കൂട്ടറാണ് പ്രതി മോഷ്ടിച്ചു കടന്നു കളഞ്ഞത്. വിവരമറിഞ്ഞ പോലീസ് പടന്നപ്പാലം പാറക്കണ്ടി റോഡിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ചവാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.






