LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 30, 2026

യു. ഡി. എഫ്സ്ഥാനാർത്ഥിയെ തടഞ്ഞ് ഭീഷണിപ്പെടുത്തി വാഹനത്തിൻ്റെ താക്കോലുമായി പ്രതി കടന്നു കളഞ്ഞു

0
img_9752
Spread the love

ചക്കരക്കൽ: ധർമ്മടം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയായ അഡ്വ. വി.പി.അബ്ദുൾ റഷീദിനെയും പ്രവർത്തകരെയും സ്കൂട്ടറിൽ എത്തിയ യുവാവ് അശ്ലീലഭാഷയിൽ ചീത്തവിളിച്ച് ഭീഷണിപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന പ്രവർത്തകനെ മുഖത്തടിക്കുകയും വാഹനത്തിൻ്റെ താക്കോൽ മോഷ്ടിച്ചു കൊണ്ടുപോയി എന്ന പരാതിയിൽ ചക്കരക്കൽ പോലീസ് കേസെടുത്തു. യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ.വി പി അബ്ദുൾ റഷീദിൻ്റെ പരാതിയിലാണ് ലിജിൽ എന്ന മുഷുവിനെതിരെ പോലീസ് കേസെടുത്തത്. ഇന്നലെ രാത്രി 9.35മണിക്ക് അഞ്ചരക്കണ്ടി കൈതപ്രം വെച്ചാണ് സംഭവം.പരാതിക്കാരനെയും പ്രവർത്തകരെയും കെ എൽ 13. എ. ക്യു.6849 നമ്പർ സ്കൂട്ടറിലെത്തിയ പ്രതി സ്കൂട്ടർ റോഡിൽ വെച്ച് തടസ്സപ്പെടുത്തുകയും അശ്ലീലഭാഷയിൽ ചീത്തവിളിച്ച് ഭീഷണിപ്പെടുത്തി ഷമൽ എന്നയാളുടെ മുഖത്തടിച്ച് ടൂ വീലർ ചവിട്ടി മറച്ചിടുകയും താക്കോൽ മോഷ്ടിച്ച് പ്രതി കടന്നു കളയുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!