LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 30, 2026

സ്കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെ മഞ്ഞൾ കൃഷിയുടെ ജൈവ മഞ്ഞൾപൊടി വില്പന ഉദ്ഘാടനം ചെയ്തു.

0
adec7a3a-b8a3-4858-8bc6-09655a3be599
Spread the love

വെള്ളൂർ. ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൃഷി ചെയ്ത മഞ്ഞൾ വിളവെടുപ്പിന് ശേഷം ഉല്പന്നമാക്കി വിൽപ്പനയ്ക്ക് തയാറായി. വില്പന ഉദ്ഘാടനം പ്രിൻസിപ്പാൾ കെ. ജയചന്ദ്രൻ നിർവ്വഹിച്ചു. പിടിഎ പ്രസിഡൻറ് എൻ. രാജേഷ് ആദ്യ പാക്കറ്റ് ഏറ്റുവാങ്ങി. റീജിയണൽ പ്രോഗ്രാം കൺവീനർ വി. ഹരിദാസ് അധ്യക്ഷനായി. ചടങ്ങിൽ പ്രോഗ്രാം ഓഫീസർ എ. രാജലക്ഷ്മി പദ്ധതി വിശദീകരണം നടത്തി. അധ്യാപകരായ വത്സൻ തേലപ്രവൻ, എ. നീമ, ധന്യ നാരായൺ, വളണ്ടിയർ ലീഡർ കെ. ഇഷ എന്നിവർ സംസാരിച്ചു. വളണ്ടിയർ ലീഡർ ഷോൺ ഷോബിൻ സ്വാഗതവും തീർത്ഥ സുജിത്ത് വി എം നന്ദിയും പറഞ്ഞു.
കഴിഞ്ഞ മെയ് മാസം നിലം ഒരുക്കി മഞ്ഞൾ വിത്ത് നടുകയും വെള്ളമൊഴിച്ച് പരിപാലിക്കുകയും ചെയ്തതിനെ തുടർന്നാണ് നല്ല വിളവ് ലഭിച്ചത്. മുഴുവൻ വളണ്ടിയർമാരും സജീവമായി പങ്കെടുത്തു. മാതൃകാപരമായ പ്രവർത്തനങ്ങളാണ് വെള്ളൂർ ഗവൺൻ്റെ് ഹയർ സെക്കൻററി സ്‌കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തുന്നത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!