കോളിയാട്ട് തറവാട് പ്രതിഷ്ഠാദിനവും കളിയാട്ട മഹോത്സവും ഏപ്രിൽ 6, 7 തീയതികളിൽ.

Screenshot
പയ്യന്നൂർ:കുഞ്ഞിമംഗലംകണ്ടം കുളങ്ങരകോളിയാട്ട് തറവാട് ദേവസ്ഥാനം പ്രതിഷ്ഠാദിനവും കളിയാട്ട മഹോത്സവവും ഏപ്രിൽ 6, 7 (തിങ്കൾ, ചൊവ്വ) തീയതികളിൽ നടക്കും. 6 നു
തിങ്കളാഴ്ച
രാവിലെ 8 -30 ന് ഉപ്പിൽ വാദ്ധ്യാരില്ലത്ത് ഗോവിന്ദൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം മറ്റു പൂജകൾ.
തുടർന്ന് കോളിയാട്ട് വനിതാ വേദി അവതരിപ്പിക്കുന്ന ലളിത സഹസ്രനാമ
പാരായണം
വൈകുന്നേരം 6.30 ന് കളിയാട്ടം തിടങ്ങൽ.
7.30 ന് 2023 വർഷത്തെ പാചകകലയിൽ കേരള സംസ്ഥാന ഫോക് ലോർ അവാർഡ് ജേതാവ് കോളിയാട്ട് ചന്ദ്രൻ നമ്പ്യാരെ ആദരിക്കും.
തുടർന്ന് കോളിയാട്ട് വനിതാവേദി അവതരിപ്പിക്കുന്ന തിരുവാതിരക്കളി
തുടർന്ന് വിവിധ തെയ്യങ്ങളുടെ തോറ്റങ്ങൾ.
രാത്രി 10 മണിക്ക് കുറത്തി അമ്മ, 11ന് വണ്ണാത്തി ഭഗവതി എന്നീ തെയ്യങ്ങളുടെ പുറപ്പാട്.
എപ്രിൽ 7 ന് രാവിലെ 5.30 ന് രുദ്രാൾ ഭഗവതി. 9 മണിക്ക് കമ്മി അമ്മ, 11 മണിക്ക് പരാളിഅമ്മ, ഉച്ചയ്ക്ക് 12 ന് കുണ്ടോർചാമുണ്ഡിയും കൂടെയുള്ളവരും കെട്ടിയാടിക്കും.







