ധർമ്മടത്ത് യു.ഡി.എഫ് പ്രചാരണം ഊർജ്ജിതം

ധർമ്മടം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ധർമ്മടം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. വി.പി. അബ്‌ദുൾ റഷീദിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകുന്നു. ഇതിന്റെ ഭാഗമായി മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന ധർമ്മടം പഞ്ചായത്ത് പര്യടനത്തിന് തുടക്കമായി.
ചിറക്കുനിയിൽ വെച്ച് നടന്ന പര്യടന പരിപാടിയുടെ ഉദ്ഘാടനം കെ.പി.സി.സി മെമ്പർ സജീവ് മാറോളി നിർവ്വഹിച്ചു. യോഗത്തിൽ എം.കെ. മജീദ് അധ്യക്ഷത വഹിച്ചു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.കെ. മോഹനൻ, കൺവീനർ എൻ.പി. താഹിർ, ഡി.സി.സി ജനറൽ സെക്രട്ടറി കണ്ടോത്ത് ഗോപി, എൻ.പി. ശ്രീധരൻ, ഷമേജ് പെരളശേരി, കെ.വി. ജയരാജൻ, വി. അതുൽ, കുന്നുമ്മൽ ചന്ദ്രൻ തുടങ്ങിയ നേതാക്കൾ യോഗത്തിൽ സംസാരിച്ചു. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിലേക്കും പ്രചാരണം വ്യാപിപ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം.







