LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 28, 2026

ഭരണവിരുദ്ധ വികാരം; സംസ്ഥാനത്ത് അണികൾ നേതാക്കളെ തിരുത്തുന്ന നിശബ്ദ വിപ്ലവമെന്ന് പി.ടി. മാത്യു

0
IMG-20260328-WA0039
Spread the love


തളാപ്പ്: വിലക്കയറ്റമില്ലാത്ത സംസ്ഥാനം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ സർക്കാർ പത്തുവർഷം പിന്നിടുമ്പോൾ കേരളത്തെ വിലക്കയറ്റത്തിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചുവെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു ആരോപിച്ചു. അഴീക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തളാപ്പിൽ നിന്നാരംഭിച്ച പള്ളിക്കുന്ന് മേഖലാ പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റത്തിൽ നിന്നുള്ള മോചനത്തിനായി വരുന്ന തിരഞ്ഞെടുപ്പിൽ ജനം യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസത്തിൽ നിന്നും പിണറായിസത്തിലേക്ക് മാറിയ സി.പി.എമ്മിനെ അണികൾ തന്നെ തിരുത്തുന്ന നിശബ്ദ വിപ്ലവത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്നും, അഴീക്കോട്ടെ ജനങ്ങൾ ഈ തിരഞ്ഞെടുപ്പിൽ അവരുടെ ചരിത്രദൗത്യം നിർവ്വഹിക്കുമെന്നും പി.ടി. മാത്യു കൂട്ടിച്ചേർത്തു.
ശ്രീ സുന്ദരേശ്വര ക്ഷേത്ര ഓഫീസ് സന്ദർശിച്ച് ഭാരവാഹികളായ വൈസ് പ്രസിഡൻ്റ് ടി.കെ. രാജേന്ദ്രൻ, സെക്രട്ടറി കെ. വിനോദ് കുമാർ എന്നിവരുമായി സംസാരിച്ച ശേഷമാണ് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരി ഇന്നത്തെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്.
പര്യടന ഉദ്ഘാടന ചടങ്ങിൽ കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര മുഖ്യപ്രഭാഷണം നടത്തി. ടി.കെ. ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. എസ്.ടി.യു നേതാവ് എം.എ. കരീം, കെ. പ്രമോദ്, സി.പി. റഷീദ്, വി.സി. രാധാകൃഷ്ണൻ, അമൃത രാമകൃഷ്ണൻ, എൻ.ആർ. മായൻ, എം.പി. വേലായുധൻ, ബി.കെ. അഹമ്മദ്, നസീർ നല്ലൂർ, സി.വി. സന്തോഷ്, ഷമീമ ടീച്ചർ, വസന്ത് പള്ളിയാമൂല, ടി.പി. ജമാൽ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!