പ്രചരണ ബോർഡുകൾ നശിപ്പിച്ചു

തളിപ്പറമ്പ : എൽ ഡി എഫ് സ്ഥാനാർത്ഥി പി.കെ. ശ്യാമളയുടെ തിരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ തീവെച്ച് നശിപ്പിച്ചതായ പരാതിയിൽ പോലീസ് കേസെടുത്തു. എടക്കോം 37-ാം ബൂത്ത് കമ്മിറ്റി സ്ഥാപിച്ച എടക്കോം, താഴെ എടക്കോം എന്നിവിടങ്ങളിൽ സ്ഥാപിച്ച പ്രചരണ ബോർഡുകളാണ് നശിപ്പിച്ചത്. 26 ന് രാത്രി 8മണിക്കും 8.30 മണിക്കുമിടയിലാണ് സംഭവം തുടർന്ന് ബൂത്ത് കമ്മിറ്റി ഭാരവാഹി എടക്കോം സ്വദേശി ടോമി മൈക്കിൾ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







