LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 27, 2026

കൃഷി നശിപ്പിച്ചു അരലക്ഷം രൂപയുടെ നഷ്ടം

0
img_9752
Spread the love

മയ്യിൽ:കൃഷിയിടത്തിൻ്റെ നടുവിലൂടെ പോകരുതെന്ന് പറഞ്ഞ വിരോധത്തിൽ വാഴകൃഷിയും പച്ചക്കറിയും നശിപ്പിച്ചു വെന്ന വീട്ടമ്മയുടെ പരാതിയിൽ മയ്യിൽപോലീസ് കേസെടുത്തു. ചട്ടുകപ്പാറ വേശാല സ്വദേശിനി എം.ഉഷ (58) യുടെ പരാതിയിലാണ് കേസെടുത്തത്. ഈ മാസം 22 ന് വൈകുന്നേരം 4.30 മണിക്കും 23 ന് വൈകുന്നേരം 4.30 മണിക്കുമിടയിലാണ് സംഭവം. കുറ്റ്യാട്ടൂർ വേശാലയിൽ പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലായിരുന്നു അതിക്രമം നടന്നത്. ഇക്കഴിഞ്ഞ ഫെബ്രവരി 17 നു സമാനമായ സംഭവമുണ്ടായിരുന്നു. ഇതു സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡണ്ടിനോട് പരാതി പറഞ്ഞിരുന്നു ഇതിൽ പ്രകോപിതരായ അയൽവാസിയായ ബിജു , ഇയാളുടെസുഹൃത്തായ അജേഷ് എന്നിവർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വീണ്ടുംപച്ചക്കറിയും വാഴ കൃഷിയും വെട്ടിനശിപ്പിച്ചതിൽ ഇവരെ സംശയിക്കുന്നതായും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു .50,000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്തപോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!