റെയ്ഡ്: 23 കുപ്പി മദ്യം പിടികൂടി

വളപട്ടണം: വീട് കേന്ദ്രീകരിച്ച് അനധികൃത മദ്യവിൽപന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ 23 കുപ്പി മദ്യവും മദ്യവില്പന നടത്തികിട്ടിയ 1030 രൂപയും പോലീസ് പിടിച്ചെടുത്തു. അഴീക്കൽ പെരിയ കോവിൽ റോഡിലെ കെ.വി.ദിനേശനെ (58) യാണ് എസ്.ഐ. വി. ആർ. അരുണും സംഘവും പിടി കൂടിയത്. ഇന്നലെ ഉച്ചയ്ക്ക് 2.15 മണിയോടെ പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് അനധികൃത മദ്യവില്പനക്കായി സൂക്ഷിച്ച മദ്യം ശേഖരം പിടികൂടിയത്.






