മധ്യവയസ്കൻ കിണറിൽ ചാടി മരിച്ചു

Screenshot
പരിയാരം: സാമ്പത്തിക ബുദ്ധിമുട്ടും ഭാര്യയുടെ അസുഖവും കാരണം ഗൃഹനാഥൻകിണറില് ചാടി മരിച്ചു.
പരിയാരം പാച്ചേനി അമ്മാനപ്പാറ കോട്ടക്കീൽ സ്വദേശി കിഴക്കയില്‍ വീട്ടില്പ്രകാശന്(50)ആണ് മരണപ്പെട്ടത്.
ഇന്നലെ രാത്രി 7.45 മണിയോടെയാണ് സംഭവം. വീടിനടുത്ത തറവാട് വീട്ടിലെ കിണറില്‍ ചാടിയത്. വിവരമറിയിച്ചതിനെ തുടർന്ന്
തളിപ്പറമ്പില്‍ നിന്നുമെത്തിയ അഗ്നിരക്ഷാസേന പുറത്തെടുത്ത് പരിയാരത്തെകണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ത്തിച്ചുവെങ്കിലും മരണപ്പെട്ടു. നാരായണൻ്റെയും ജാനകിയുടെയും മകനാണ്.
ഭാര്യ: രജിത.
മക്കള്‍: അനന്തു ( വെൽഡിംഗ് തൊഴിലാളി), ആദിത്യ ( വിദ്യാർത്ഥി). സഹോദരങ്ങൾ: പുരുഷോത്തമൻ, പ്രസന്ന, പ്രസീത. പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.






