കല്യാശ്ശേരി മണ്ഡലത്തിൽ എൽ.ഡി.എഫ് പൊതുപര്യടനത്തിന് തുടക്കം; വോട്ടർമാരെ നേരിൽക്കണ്ട് എം. വിജിൻ

Screenshot
കല്യാശ്ശേരി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കല്യാശ്ശേരി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. വിജിന്റെ പൊതുപര്യടനത്തിന് തുടക്കമായി. പാണപ്പുഴ എര്യം ഇ.എം.എസ് നഗറിൽ നടന്ന ചടങ്ങിൽ സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷ് പര്യടനം ഉദ്ഘാടനം ചെയ്തു.
പി.വി. ബാബു രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കമ്മിറ്റിയംഗം കെ. പത്മനാഭൻ സ്വാഗതം പറഞ്ഞു. സ്ഥാനാർത്ഥി എം. വിജിൻ, എൽ.ഡി.എഫ് നേതാക്കളായ ടി. രാജൻ, ഇ.പി. ബാലൻ, എം. ശ്രീധരൻ, പി.പി. പ്രകാശൻ, കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു. മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചാണ് സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിക്കുന്നത്.
ഉദ്ഘാടന കേന്ദ്രത്തിൽ നിന്നും ആരംഭിച്ച പര്യടനം ആലക്കാട്, പറവൂർ, പാണപ്പുഴ യംഗ് സ്റ്റാർ ക്ലബ്, ചെറുവിച്ചേരി, ചന്തപ്പുര, കടന്നപ്പള്ളി യു.പി സ്കൂൾ പരിസരം, തുമ്പോട്ട, വിളയാങ്കോട് ഈസ്റ്റ്, വിളയാങ്കോട് ഗോപാലൻ പീടിക, ഒറന്നിടത്ത് ചാൽ, കുളപ്പുറം ഈസ്റ്റ്, മേലതിയടം വെസ്റ്റ്, വയലപ്ര, കൊവ്വപ്പുറം, കോക്കാട്, പഴിച്ചിയിൽ, അറത്തിൽ, കോട്ടക്കുന്ന് തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഏഴിലോട് സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് നേതാക്കളായ എം.വി. രാജീവൻ, പി.പി. ഷാജിർ, എം.വി. ഷിമ, സ്വാതി പ്രദീപൻ, ടി.വി. രഞ്ജിത്ത്, എ. കൃഷ്ണൻ, എം.വി. രതീഷ്, പി.വി. ജിതേഷ്, കെ.വി. സന്തോഷ്, ടി.വി. ചന്ദ്രൻ, പി.പി. ദാമോദരൻ, ഐ.വി. ശിവരാമൻ, പി.വി. സുഭാഷ്, ടി.വി. രമേശൻ, എ. മാധവൻ, വി. രമേശൻ, കെ.സി. തമ്പാൻ എന്നിവർ സംസാരിച്ചു.







