അഴീക്കോട് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരിയുടെ പര്യടനം വ്യാഴാഴ്ച പാപ്പിനിശ്ശേരിയിൽ

അഴീക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അഴീക്കോട് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരിയുടെ പാപ്പിനിശ്ശേരി പഞ്ചായത്ത് പര്യടനം വ്യാഴാഴ്ച നടക്കും. വൈകുന്നേരം 3 മണിക്ക് ഹാജി റോഡിൽ വെച്ച് സി.എം.പി പോളിറ്റ് ബ്യൂറോ അംഗം സി.എ. അജീർ പര്യടനം ഉദ്ഘാടനം ചെയ്യും.
പര്യടന കേന്ദ്രങ്ങൾ:
ഹാജി റോഡിലെ ഉദ്ഘാടനത്തിന് ശേഷം അറബിക് കോളേജ്, കരിക്കൻകുളം, ധർമ്മക്കിണർ, പഴഞ്ചിറ, വേളാപുരം കോളനി, കീച്ചേരി, കല്ലിക്കൽ, കാട്യം, മാങ്കടവ് റൈസിൽ, മാങ്കടവ് കുന്നുംപുറം, പാറക്കൽ, പഞ്ചായത്ത് ഓഫീസ്, പാപ്പിനിശ്ശേരി ഗേറ്റ് എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ച് പര്യടനം നടത്തും.
വിവിധ സ്വീകരണ കേന്ദ്രങ്ങളിലെ പ്രചാരണങ്ങൾക്ക് ശേഷം വൈകുന്നേരം 7 മണിയോടെ ചുങ്കത്ത് വെച്ച് അന്നത്തെ പര്യടനം സമാപിക്കും. ബന്ധപ്പെട്ട മുഴുവൻ യു.ഡി.എഫ് പ്രവർത്തകരും അനുഭാവികളും പര്യടനത്തിൽ പങ്കുചേരണമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ. പ്രമോദ്, ജനറൽ കൺവീനർ സി.പി. റഷീദ് എന്നിവർ അഭ്യർത്ഥിച്ചു.







