LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 25, 2026

മുഖ്യമന്ത്രിയുടെ ദാർഷ്ട്യത്തിന് കടിഞ്ഞാണിടാനുള്ള സുവർണ്ണാവസരം

0
408e0d08-d560-4ff9-8ba7-b0edb7fcfe22
Spread the love

നാൾക്കുനാൾ വർദ്ധിച്ചുവരുന്ന മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന് കടിഞ്ഞാടാൻ ലഭിച്ച അവസരമാണ് നിയമസഭാ തെരഞ്ഞെടുപ്പെന്നും അഴീക്കോട് മണ്ഡലവും ചരിത്രത്തിന്റെ ഭാഗമാകണമെന്നും കെ.പി.സി.സി. ട്രഷറർ വി.എ. നാരായണൻ അഭിപ്രായപ്പെട്ടു. വൻകുളത്ത് വയലിൽ അഴീക്കോട് മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ചടങ്ങിൽ ബിജു ഉമ്മർ അധ്യക്ഷനായി. കെ പ്രമോദ്, ജയകൃഷ്ണൻ, ബി.കെ. അഹമ്മദ്, മോഹിനി രാമകൃഷ്ണൻ, കെ.എം. ഹാരിസ്, ടി.കെ. രഞ്ജിത്ത്, റീജ രാജ് എന്നിവർ നേതൃത്വം നൽകി. മൈലാടത്തടം, പള്ളിക്കുന്നുമ്പ്രം, പൊയ്തുംകടവ്, മൂന്നുനിരത്ത്, കപ്പക്കടവ് വായനശാല, ബോട്ട്പാലം, അഴീക്കൽ ബസ്റ്റാൻ്റ്, ടിയാൻ ക്ലബ്ബ്, ഹാശ്മി വായനശാല, ശ്രീനാരായണ വായനശാല, കൊട്ടാരത്തുപാറ, ഉജ്റപ്പള്ളി, മീൻകുന്ന്, അരയാക്കണ്ടിപ്പാറ, നീർക്കടവ്, ആറാംങ്കോട്ടം, കല്ലടത്തോട് കോളനി, കടപ്പുറം റോഡ്, വളപ്പട്ടണം പഞ്ചായത്തിലെ; മന്ന, ഫീബൂത്ത്, കടവ് റോഡ്, മിൽറോഡ്, വത്സൻ കട, എന്നിവിടങ്ങളിൽ പര്യടനം നടത്തി ടാക്സി സ്റ്റാൻ്റിൽ സമാപിച്ചു. പി.കെ. അജിത്, സന്തോഷ്, കാണി ജയൻ, പ്രൊഫ. കെ. മഹമൂദ്, കെ മധു, ബീന, ഹനീഫ, കെ.വി. അഷ്റഫ്, ഷബീബ് പൊയ്ത്തുംകടവ്, ഷദീറ, ഷിനാജ് കെ.കെ., ജംഷീർ ആലക്കാട്, സജിത്, ജയൻ, രാമകൃഷ്ണൻ, റാഷിദ്, ഷബീന,ഷൈബ, വിജിത്, ഷമീർ, സബക്ക് അബ്ദുള്ള, അഷ്റഫ് കാളിയത്ത്, കമറുദ്ധീൻ, സുന്ദരൻ, സുനിൽകുമാർ, സതീശൻ, സന്തോഷ് കെ, മീറ പി.വി, പ്രഭ, സരിത്, ദാമോദരൻ, റുമൈസ റഫീഖ്, കരിച്ചി ശശീന്ദ്രൻ, നവാസ് പി.കെ, ബിൻയാമിൻ, ചാന്ദ്നി, ഉസ്മാൻ, മമ്പറം രാജീവൻ തുടങ്ങി ജനപ്രതിനിധികളും പ്രദേശത്തെ യുഡിഎഫ് നേതാക്കളും വിവിധ കേന്ദ്രങ്ങളിൽ സ്വീകരണമൊരുക്കി. സി.പി. റഷീദ്, ജംഷീർ ആലക്കാട്, ഷിനാജ് കെ.കെ., റുമൈസ റഫീഖ്, എ. സന്തോഷ് എന്നിവർ സ്വീകരണ കേന്ദ്രങ്ങളിൽ രാഷ്ട്രീയവിശദീകരണ പ്രഭാഷണം നടത്തി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!