പാർട്ടി വിരുദ്ധ പ്രവർത്തനം; കെ.പി. രമണിയെ സി.പി.എം പുറത്താക്കി

കണ്ണൂർ : പാർട്ടി നയത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിന് കെ.പി. രമണിയെ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി പ്രാഥമിക അംഗത്വത്തിൽ നിന്നും ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റി അംഗത്വത്തിൽ നിന്നും പുറത്താക്കി. തളിപ്പറമ്പിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ ഭർത്താവ് ടി.കെ. ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിലും റോഡ് ഷോയിലും പങ്കെടുത്തതിനാണ് നടപടി.
പി.കെ. ശ്യാമളയെ തളിപ്പറമ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ ടി.കെ. ഗോവിന്ദൻ നേരത്തെ പാർട്ടി വിട്ടത്. ഗോവിന്ദനെ സി.പി.എം നേരത്തെ തന്നെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭർത്താവിന് പരസ്യ പിന്തുണയുമായി എത്തിയ കെ.പി. രമണിക്കും പാർട്ടിക്ക് പുറത്തേക്ക് പോകേണ്ടി വന്നത്.







