മതിൽ കെട്ടിയ വിരോധത്തിൽ മർദ്ദിച്ച ഏഴുപേർക്കെതിരെ കേസ്

Screenshot
പഴയങ്ങാടി: വീടിനു ചുറ്റുമതിൽക്കെട്ടിയ വിരോധത്തിൽ വീട്ടമ്മയെയും കുടുംബംഗങ്ങളെയും മർദ്ദിച്ച ഏഴുപേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. മാടായിയാസിൻ പള്ളിക്ക് സമീപത്തെ കെ. സുഹറാബി (53)യുടെ പരാതിയിലാണ് സമീപ വാസികളായ വാഹിദ, സുജാരിയ, നഫീസ ,ഷാസ്, വിസാൻ , മിഥ്ലാജ്, ആത്തിഫ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. ഇന്നലെ രാത്രി 8 മണിക്ക് മൊട്ടാമ്പ്രം യാസിൻ പള്ളിക്ക് സമീപ ത്തെ വീട്ടിൽ അതിക്രമിച്ചു കയറിയ ഒന്നും രണ്ടും പ്രതികൾ പരാതിക്കാരിയുടെ മുടിക്ക് കുത്തി പിടിച്ച് മർദ്ദിക്കുകയും തടയാൻ ചെന്ന പരാതിക്കാരിയുടെ ഭർത്താവിനെയും മകളെയും പ്രതികൾ അടിച്ചു പരിക്കേല്പിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







