LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 24, 2026

കൂറ്റൂരിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച 50 പവനോളം കവർന്നു

img_2981.jpg
Spread the love

പെരിങ്ങോം: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 50 പവനോളം ആഭരണങ്ങൾ കവര്‍ന്നു. എരമം
കുറ്റൂരിലെ നഫീസ മന്‍സിലില്‍ പരേതനായ അബ്ദുള്‍ റഹ്മാന്റെ ഭാര്യ നഫീസയുടെ വീട്ടിലാണ് കവർച്ച നടന്നത്.
നഫീസയും നാലുമക്കളും ഇക്കഴിഞ്ഞ പെരുന്നാളിന് വീട് പൂട്ടി കണ്ണൂർ അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടില്‍ പോയതായിരുന്നു.
ഇന്ന് രാവിലെ 10 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയിൽപ്പെട്ടത്.
വീടിന്റെ പിറകിലെ അടുക്കളക്കടുത്ത് കിണർ ഭാഗത്തുകൂടിയുള്ള വാതില്‍ തകര്‍ത്താണ് മോഷ്ടാവ് വീടിനകത്തേക്ക് കടന്നത്. മുറിക്കുള്ളിലേക്ക് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാര തുറന്ന് അവിടെ സൂക്ഷിച്ചിരുന്ന താക്കോൽ എടുത്ത് ലോക്കറിൽ സൂക്ഷിച്ച 50 പവനോളം വരുന്ന ആഭരണങ്ങൾ കവർന്ന് കടന്നു കളഞ്ഞു. ഇന്ന് രാവിലെ 10 മണിയോടെ വീട്ടുകാർ നാട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധിച്ചത്. തുടർന്ന് പെരിങ്ങോം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ്
പെരിങ്ങോം സ്റ്റേഷൻ ഇൻസ്പെക്ടർ ടി.കെ.മുകുന്ദൻ, എസ്.ഐ.സവ്യസാചി എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം
സ്ഥലത്തെത്തി പരിശോധിച്ചു. വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങൾ മാത്രമാണ് മോഷ്ടാവ്കവർന്നതെന്നാണ് പ്രാഥമിക നിഗമനം. അലമാരയിൽപണം സൂക്ഷിച്ചിരുന്നില്ല. പയ്യന്നൂർ ഡിവൈഎസ്പിയും സംഭവത്തെത്തി. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധിക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!