തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കുന്നതിനെ ചൊല്ലി തമ്മിൽ തല്ല് 5 പേർക്കെതിരെ കേസ്

Screenshot
കണ്ണൂർ: തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കുന്നതിനെ ചൊല്ലി തമ്മിൽ തല്ല്. ഭക്ഷണം കൊടുക്കുന്നത് ചോദ്യം ചെയ്ത വിരോധത്തിൽ യുവതിയെ സ്റ്റീൽ വടി കൊണ്ടും കൈ കൊണ്ടും മുടി കുത്തിപ്പിടിച്ചും മർദ്ദിച്ചുവെന്ന പരാതിയിൽ അയൽവാസികളായരണ്ടു സ്ത്രീകൾക്കെതിരെ സിറ്റി പോലീസ് കേസെടുത്തു. തോട്ടട കാഞ്ഞിര സ്വദേശിനിയായ ടി. ലസിത(47) യുടെ പരാതിയിലാണ് അയൽവാസികളായ കാഞ്ഞിരയിലെ സുജാത, പ്രിയ എന്നിവർക്കെതിരെ കേസെടുത്തത്. ഈ മാസം 21 ന് രാത്രി 8 മണിക്ക് കാഞ്ഞിരയിലെ വീടിനു സമീപം വെച്ചാണ് സംഭവം . അതേസമയം കാഞ്ഞിരയിലെ കുന്നുംപുറത്ത് ഹൗസിൽ സുജാതയുടെ (65) പരാതിയിലും സിറ്റി പോലീസ് കേസെടുത്തിട്ടുണ്ട്. പരാതിക്കാരിയുടെ വീട്ടുമുറ്റത്ത് അയൽ വാസികളായ ബാബു, ലസിത,വൈഷ്ണവി എന്നിവർ അതിക്രമിച്ച് കയറിഓലമട്ടല് കൊണ്ട് പരാതിക്കാരിയെ മർദ്ദിക്കുകയും മുടി കുത്തി പിടിച്ച് പരിക്കേൽപ്പിക്കുകയും വീടിൻ്റെ ജനൽഗ്ലാസ് എറിഞ്ഞു തകർത്തതിൽ 5000 രൂപയുടെ നാശനഷ്ടം സംഭവിച്ചുവെന്നും തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കുന്നതിലുള്ള വിരോധമാണ് സംഭവത്തിനു കാരണമെന്നും പറയുന്നു പരാതികളിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






