LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 23, 2026

മിനിലോറിയിൽ കടത്തിയ അനധികൃത പടക്കശേഖരം പിടികൂടി

0
img_9752
Spread the love

പെരിങ്ങോം: മിനിലോറിയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കടത്തുകയായിരുന്ന അനധികൃത ഓൺലൈൻ പടക്കശേഖരം പോലീസ് പിടികൂടി. ഡ്രൈവർക്കെതിരെ കേസെടുത്തു. ഡ്രൈവർ പാലക്കാട് കുന്നത്തൂർമേട് സ്വദേശി പി.കെ.മെഹറൂഫിനെ (32)തിരെയാണ് എസ്.ഐ.എം പി. ദാമോദരൻ കേസെടുത്തത്. കാങ്കോൽ ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് കെ എൽ 36 കെ. 1943 നമ്പർ മിനി ലോറിയിൽ കടത്തി കൊണ്ടുവന്ന ഓൺലൈൻ പടക്കങ്ങൾ നാട്ടുകാർ തടഞ്ഞ് വെച്ച് പോലീസിന് കൈമാറിയത്. മിനിലോറിയും പടക്കശേഖരവും പോലീസ് കസ്റ്റഡിയിലെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!