LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 23, 2026

പയ്യന്നൂരിൽ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥി; സി.പി.എം വിമതൻ വി. കുഞ്ഞികൃഷ്ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു

0
1dc1b069-484e-4733-8ee5-8e164eeb536a
Spread the love

പയ്യന്നൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ നിയോജക മണ്ഡലത്തിൽ നിന്നും യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന സി.പി.എം വിമതൻ വി. കുഞ്ഞികൃഷ്ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ന് (തിങ്കളാഴ്ച) രാവിലെ 11.15 മണിയോടെ പയ്യന്നൂർ താലൂക്ക് ഓഫീസിലെത്തി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ ജി. സുരേഷ് ബാബുവിനു മുമ്പാകെയാണ് അദ്ദേഹം പത്രിക നൽകിയത്.

സ്ഥാനാർഥിയുടെ സഹധർമ്മിണി ഇ.പി. കോമളവല്ലി, പ്രാദേശിക യു.ഡി.എഫ് നേതാക്കൾ, കൂടാതെ കാര വാർഡിൽ നിന്നും വിമതനായി മത്സരിച്ചു വിജയിച്ച സി. വൈശാഖ് എന്നിവരും അദ്ദേഹത്തിനൊപ്പം പത്രികാ സമർപ്പണത്തിനായി താലൂക്ക് ഓഫീസിൽ എത്തിയിരുന്നു. സി.പി.എം വിമതൻ യു.ഡി.എഫ് പിന്തുണയോടെ പയ്യന്നൂരിൽ മത്സരരംഗത്തിറങ്ങുന്നത് മണ്ഡലത്തിലെ പോരാട്ടത്തിന് കൂടുതൽ വാശിയേകും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!