ബിഹൈൻഡ് ദി കർട്ടൻ പത്താമത് സംസ്ഥാന കലാശ്രീ പുരസ്കാരം സുപ്രസിദ്ധസിനിമാ താരം രോഹിണിയിൽ നിന്നുംവിജയൻ തെരുവത്ത് ഏറ്റുവാങ്ങി.

Screenshot
കണ്ണൂർ: ബിഹൈൻഡ് ദി കർട്ടൻ പത്താമത് സംസ്ഥാന കലാശ്രീ പുരസ്കാരം സുപ്രസിദ്ധ സിനിമാ താരം ശ്രീമതി രോഹിണിയിൽ നിന്നും വിജയൻ തെരുവത്ത് ഏറ്റുവാങ്ങി.
ശിക്ഷക് സദനിൽ വെച്ച് ഏഷ്യാനെറ്റ് മുൻഷി ഫെയിംബിജു ഇരിണാവ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ പി.ഗോവിന്ദൻ്റെ അധ്യക്ഷതയിൽ മുൻ എംഎൽഎ എം. പ്രകാശൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സുപ്രസിദ്ധ സിനിമാ താരം ശ്രീമതി രോഹിണി മുഖ്യാതിഥിയായിരുന്നു.
സിനിമതാരം ഉണ്ണിരാജ്,ജൂറി ചെയർമാൻ ടി .പി. സുനിൽകുമാർ, സംഗീത സംവിധായകൻവിനോദ് ചെറുകുന്ന് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽവിവിധ മേഖലകളിലെ ജേതാക്കൾ അവാർഡ് ഏറ്റുവാങ്ങി.
വി.പി. മോഹനൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.






