പറമ്പിൽ തീപിടിത്തം ഫയർഫോഴ്സ് എത്തി തീ അണച്ചു

.
പഴയങ്ങാടി:ഏഴോം നെരുവമ്പ്രത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:30 മണിയോടെയാണ് തീ പടർന്നത്. തീ അണയ്ക്കുവാനുള്ള നാട്ടുകാരുടെ ശ്രമം വിഫലമായതോടെ പയ്യന്നൂർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും സ്റ്റേഷൻ ഓഫീസർ സി പി രാജേഷ്, സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ എൻ മുരളി എന്നിവരുടെ നേതൃത്വത്തിലുള്ള പയ്യന്നൂർ ഫയർ ആൻഡ് റെസ്ക്യൂ , വെള്ളം പമ്പ് ചെയ്ത് തീ അണച്ചു. തക്കസമയത്തെത്തി തീയണച്ചതിനാൽ സമീപത്തെ വർക്ക് ഷോപ്പിലേക്കും വീട്ടു പറമ്പിലേക്കും തീ പടരുന്നത് തടയാൻ കഴിഞ്ഞു. ജീവനക്കാരായ ലിജു പി പി, ധനേഷ് ടി പി , സത്യൻ പി, ജാറ്റിൻ ദേവ് , രവീന്ദ്രൻ വി എൻ. ഗോവിന്ദൻ കെ എം എന്നിവരും നാട്ടുകാരും സഹായിച്ചു .





