കയ്യും കാലും വെട്ടിവീടിനുനേരെ ബോംബേറ് നടത്തുമെന്ന് ഭീഷണി രണ്ടു പേർക്കെതിരെ കേസ്

കണ്ണപുരം: ബിജെപി പ്രവർത്തകനെരാഷ്ട്രീയ വിരോധം വെച്ച് ബൈക്കിലെത്തികയ്യും കാലും വെട്ടുമെന്നും വീടിനുനേരെ ബോംബെറിയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ രണ്ടു സി പി എം പ്രവർത്തകർ ക്കെതിരെ കണ്ണപുരം പോലീസ് കേസെടുത്തു. ചെറുകുന്ന് ബേങ്കിന് സമീപം ബി.ഫിറ്റ് ടൈലർ ഷോപ്പ് നടത്തുന്ന ചെറുകുന്ന് മുണ്ടപ്രത്തെ പി പി അനീഷിൻ്റെ പരാതിയിലാണ് ചെറുകുന്ന് കുന്നങ്ങാട്ടെ സായന്ത്, ഇടത്തട്ടയിലെ അരുൺ എന്നിവർക്കെതി തിരെ കണ്ണപുരം പോലീസ് കേസെടുത്തത്. 19 ന് വ്യാഴാഴ്ച രാത്രി 10.15 മണിക്ക് ഷോപ്പ് പൂട്ടി ബൈക്കിൽ വീട്ടിലേക്ക് പോകുന്ന സമയത്താണ് ബൈക്കിലെത്തിയ പ്രതികൾ രാഷ്ട്രീയ വിരോധം വെച്ച്തടഞ്ഞു നിർത്തി കയ്യും കാലും വെട്ടുമെന്നും വിജു വിൻ്റെ വീടിന് ബോംബെറിഞ്ഞതുപോലെ നിൻ്റെ വീടിനും ബോംബെറിയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.






