LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 19, 2026

സ്ഥലം വില്പന നടത്തി പണം നൽകാതെവഞ്ചന പ്രതി പിടിയിൽ

0
Screenshot

Screenshot

Spread the love

കണ്ണൂർ: കർണ്ണാടക സ്വദേശിയുടെ പേരിലുള്ള സ്ഥല കച്ചവടവുമായി ബന്ധപ്പെട്ട് എഗ്രിമെൻ്റിൽ പലതവണകളായി 70,80,000 രൂപ നൽകിയതായി കളവായി രേഖപ്പെടുത്തിയും സ്ഥലം വില്പന നടത്തി പണം നൽകാതെയും വാങ്ങിയ സ്ഥല രേഖകൾ തിരികെ നൽകാതെയും വഞ്ചിച്ച കേസിൽ പ്രതി പിടിയിൽ. നാറാത്ത് കൊളച്ചേരിയിലെ കോട്ടത്ത് വളപ്പിൽ മൻസൂർ ഇബ്രാഹിമിനെ (56)യാണ് ടൗൺ പോലീസ് അറസ്റ്റുചെയ്തത്. ദക്ഷിണ കർണ്ണാടക പ്രാന്തിയ ഗ്രാം സ്വദേശി വെല്ലരിയൻ ആൽബർട്ട് ഡിസൂസയുടെ പരാതിയിലാണ് കേസെടുത്തിരുന്നത്. പരാതിക്കാരനിൽ നിന്നും സ്ഥല വില്പന നടത്തി രണ്ടരക്കോടി രൂപ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു സ്ഥലത്തിൻ്റെ നാല് ആധാരം കൈപ്പറ്റുകയും 2025 നവംബർ 5 ന് പരാതിക്കാരൻ ഒന്നാം കക്ഷിയായും പ്രതി രണ്ടാം കക്ഷിയായും ഒരു എഗ്രിമെൻ്റ് തയാറാക്കുകയും എഗ്രിമെൻ്റിൽ പ്രതി പല തവണകളായി പരാതിക്കാരന് 70, 80,000 രൂപ നൽകിയതായി തെറ്റായി രേഖപ്പെടുത്തി നാളിതുവരെ സ്ഥലം വില്പന നടത്തി പണം തരുകയോ സ്ഥലത്തിൻ്റെ ആധാരം തിരികെ നൽകാതെയും വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!