വി.കുഞ്ഞികൃഷ്ണന്‍ നാളെ പത്രിക സമര്‍പ്പിക്കും

Screenshot
പയ്യന്നൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിൽപയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വി. കുഞ്ഞികൃഷ്ണന്‍ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു. നാളെ ഇഎംഎസ് ദിനത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് കുഞ്ഞികൃഷ്ണന്‍.
സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന വി. കുഞ്ഞികൃഷ്ണന്‍ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു. മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് പെരിങ്ങോത്തെ കെ.കെ. കൃഷ്ണനെ സന്ദര്‍ശിച്ചാണ് പ്രചരണമാരംഭിച്ചത്. പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കളേയും കര്‍ഷക തൊഴിലാളി കുടുംബങ്ങേളയും സന്ദര്‍ശിച്ച് സഹായമഭ്യര്‍ഥിച്ചു. “നേതൃത്വത്തെ അണികള്‍ തിരുത്തണമെന്ന” പുസ്തകവുമായാണ് വി. കുഞ്ഞികൃഷ്ണന്‍ പ്രചരണമാരംഭിച്ചത്. പുസ്തക വില്‍പ്പനയിലൂടെയാണ് തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കുന്നതെന്ന് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.






