വിവാഹ വാഗ്ദാനം നൽകിഹോം നഴ്സിനെ പീഡിപ്പിച്ച യുവാവിനെതിരെ കേസ്

മയ്യിൽ: അസുഖ ബാധിതയായ മാതാവിനെ പരിചരിക്കാനെത്തിയ ഹോം നഴ്സിനെവിവാഹ വാഗ്ദാനം നൽകി ലൈംഗീകമായി പീഡിപ്പിച്ചു വെന്ന പരാതിയിൽ യുവാവിനെതിരെ മയ്യിൽ പോലീസ് കേസെടുത്തു. മയ്യിൽ കയരളം കണ്ടക്കൈ സ്വദേശി സുനിൽ കുമാറിനെ (40) തിരെയാണ് മയ്യിൽ പോലീസ് കേസെടുത്തത്. കാസറഗോഡ് ജില്ലയിലെ മുളിയാർ പഞ്ചായത്തിലെ 37 കാരിയുടെ പരാതിയിലാണ് യുവാവിനെതിരെ ബലാത്സംഗത്തിന് മയ്യിൽ പോലീസ് കേസെടുത്തത്. 2021 ഫെബ്രവരി മാസത്തിൽ പ്രതിയുടെ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്തായിരുന്നു സംഭവം. ജോലിക്കിടെ മുറിയിലേക്ക് വിളിച്ചു വരുത്തിയ പ്രതി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് സംഭവം പുറത്തു പറയാതിരിക്കാൻ യുവതിയെ വിവാഹ വാഗ്ദാനം നൽകി സംഭവം ഒതുക്കി തീർക്കാൻ ശ്രമിച്ചെങ്കിലും യുവാവ് വാഗ്ദാനത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് യുവതി പോലീസിൽ പരാതി നൽകി. ബലാത്സംഗത്തിനുകേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






