ജി.എം.യു.പി.സ്ക്കൂൾ. പെരുമ്പ120-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.

പയ്യന്നൂർ: പെരുമ്പ ജി എം യു പി.സ്ക്കൂളിൻ്റെ 120-ാം വാർഷികാഘോഷം സിനിമ നടൻ പി.പി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ വാർഡ് കൗൺസിലർ വി.കെ.പി.ഇസ്മയിൽ അധ്യക്ഷത വഹിച്ചു.നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.പ്രദീപൻ മുഖ്യാതിഥിയായി.വി .ടി .രഞ്ജിത്ത്, കെ പവിത്രൻ,സജിത കലേഷ്, സി എം.വിനയചന്ദ്രൻ ,വി.പ്രമോദ്, ടെസ്സി മരിയ, ഫൽഗുനൻ.എം.പി.
ദിബേഷ്.കെ, അബ്ദുൾ സലാം തുടങ്ങിയവർ സംസാരിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ഡിസംബറിൽ സമാപിക്കും. സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ സി.എം.വിനയചന്ദ്രനുള്ള യാത്രയയപ്പ് സമ്മേളനം, കലാപരിപാടികൾ എന്നിവ ഏപ്രിൽ നാലിന് നടക്കും. മൈലാഞ്ചി ഫെസ്റ്റ്, ഇഫ്താർ സംഗമം ,ഫുട്ബാൾ ഫെസ്റ്റ് എന്നീ പരിപാടികളും ഉദ്ഘാടനത്തിൻ്റെ ഭാഗമായി നടന്നു.






