അഴീക്കോട്ട് കരീം ചേലേരി, കൂത്തുപറമ്പിൽ ജയന്തി രാജൻ; 25 ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു, എം.കെ മുനീറിന് സീറ്റില്ല

Screenshot
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള 25 സ്ഥാനാർഥികളുടെ പട്ടിക മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിൽ ലീഗിന്റെ സിറ്റിങ് സീറ്റുകളിലും മത്സരിക്കുന്ന മണ്ഡലങ്ങളിലും സുപ്രധാന മാറ്റങ്ങളാണുള്ളത്. അഴീക്കോട് മണ്ഡലത്തിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കരീം ചേലേരി ജനവിധി തേടുമ്പോൾ, കൂത്തുപറമ്പിൽ ജയന്തി രാജനാണ് ലീഗ് സ്ഥാനാർഥിയായി കളത്തിലിറങ്ങുന്നത്.
കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്; ഷാജി വേങ്ങരയിൽ:
ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന മുതിർന്ന നേതാവ് എം.കെ. മുനീറിന് ഇത്തവണ സീറ്റില്ല എന്നത് വലിയ മാറ്റമാണ്. സിറ്റിങ് മണ്ഡലമായ വേങ്ങര വിട്ട് പി.കെ. കുഞ്ഞാലിക്കുട്ടി ഇത്തവണ മലപ്പുറത്ത് നിന്നാണ് ജനവിധി തേടുക. പകരം കെ.എം. ഷാജിയായിരിക്കും വേങ്ങരയിലെ ലീഗ് സ്ഥാനാർഥി.
മറ്റ് പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ:
കോഴിക്കോട് സൗത്തിൽ ഫൈസൽ ബാബുവാണ് ലീഗ് സ്ഥാനാർഥി. പേരാമ്പ്രയിൽ ഫാത്തിമ തെഹ്‌ലിയ മത്സരിക്കും. കുന്നമംഗലത്ത് റസാക്ക് മാസ്റ്ററും മഞ്ചേരിയിൽ അഡ്വ. റഹ്മത്തുള്ളയും ജനവിധി തേടും. തിരുവമ്പാടി സീറ്റ് ലീഗ് വെച്ചുമാറില്ല; സി.കെ. കാസിം അവിടെ മത്സരിക്കും. കുറ്റ്യാടിയില്‍ പാറക്കൽ അബ്ദുള്ളയും മഞ്ചേശ്വരത്ത് എ.കെ.എം അഷറഫും കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങളും മത്സരിക്കും. പുനലൂർ, ചേലക്കര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് നേതൃത്വം അറിയിച്ചു.
മുസ്ലിം ലീഗ് പ്രഖ്യാപിച്ച 25 സ്ഥാനാര്‍ത്ഥികളുടെ പട്ടിക:
1. അഴീക്കോട്: കരീം ചേലേരി
2. കൂത്തുപറമ്പ്: ജയന്തി രാജൻ
3. മഞ്ചേശ്വരം: എ.കെ.എം അഷറഫ്
4. കാസർഗോഡ്: കല്ലട്ര മായിൻ ഹാജി
5. കുറ്റ്യാടി: പാറക്കൽ അബ്ദുള്ള
6. പേരാമ്പ്ര: ഫാത്തിമ തഹലിയ
7. തിരുവമ്പാടി: കാസിം കൂടരഞ്ഞി
8. കൊടുവള്ളി: പി.കെ. ഫിറോസ്
9. കുന്നമംഗലം: റസാക്ക് മാസ്റ്റർ
10. കോഴിക്കോട് സൗത്ത്: അഡ്വ. ഫൈസൽ ബാബു
11. വള്ളിക്കുന്ന്: ടി.വി. ഇബ്രാഹിം
12. കൊണ്ടോട്ടി: ടി.പി. അഷ്റഫ് അലി
13. മഞ്ചേരി: അഡ്വ. റഹ്മത്തുള്ള
14. ഏറനാട്: പി.കെ. ബഷീർ
15. മലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടി
16. മങ്കട: മഞ്ഞളാം കുഴി അലി
17. പെരിന്തൽമണ്ണ: നജീബ് കാന്തപുരം
18. വേങ്ങര: കെ.എം. ഷാജി
19. കോട്ടക്കൽ: ആബിദ് ഹുസൈൻ തങ്ങൾ
20. തിരൂർ: കുറുക്കോളി മൊയ്തീൻ
21. താനൂർ: പി.കെ. നവാസ്
22. തിരൂരങ്ങാടി: പി.എം.എ സമീർ
23. മണ്ണാർക്കാട്: എൻ. ഷംസുദ്ദീൻ
24. ഗുരുവായൂർ: സി.എച്ച്. റഷീദ്
25. കളമശ്ശേരി: അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ






