മട്ടന്നൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ അദ്ധ്യാപിക മരിച്ചു

കണ്ണൂർ: മട്ടന്നൂർ ലിങ്ക്സ് മാളിന് മുൻപിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അദ്ധ്യാപിക മരിച്ചു. കൂടെയുണ്ടായിരുന്ന ഭർത്താവിന് ഗുരുതരമായി പരുക്കേറ്റു.
മുണ്ടോറപ്പൊയിൽ സ്വദേശിനിയായ സുധീഷ് കുമാർ ഭാര്യ റീഷ (36) യാണ് മരിച്ചത്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.
അപകടം നടന്ന ഉടനെ തന്നെ നാട്ടുകാരും യാത്രക്കാരും മട്ടന്നൂരിലുള്ള ടാക്സി തൊഴിലാളികളും ചേർന്നാണ് പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിന്നെ റീഷ മരണമടയുകയായിരുന്നു. ഭർത്താവ് സുധീഷ് ചികിത്സയിലാണ്. മട്ടന്നൂർ ശങ്കര വിദ്യാപീഠം സ്കൂൾ അധ്യാപികയാണ് റീഷ ‘





