നിക്ഷേപ തട്ടിപ്പ് ആറുപേർക്കെതിരെ കേസ്

കണ്ണൂർ : ഉയർന്ന പലിശ വാഗ്ദാനം നൽകി നിക്ഷേപം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ ധനകാര്യ സ്ഥാപനത്തിലെ ആറുപേർക്കെതിര ടൗൺ പോലീസ് കേസെടുത്തു. മൊട്ടമ്മൽ ദേശ പ്രിയവായനശാലയ്ക്ക് സമീപത്തെ എം.സി.മുരളീധരൻ്റെ (57) പരാതിയിലാണ് കണ്ണൂരിൽ പ്രവർത്തിച്ച മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് രാഹുൽ ചക്രപാണി, മാനേജിങ് ഡയരക്ടർ അനിൽ ചക്രപാണി, സിന്ധു ചക്രപാണി, സി.ഇ. ഒ.മാരായ ബിജോയ് ബാലകൃഷ്ണൻ, സണ്ണി എബ്രഹാം, ഏജൻ്റ് വൈശാഖ് എന്നിവർക്കെതിരെ കേസെടുത്തത്. ഉയർന്ന പലിശ വാഗ്ദാനം നൽകി പരാതിക്കാരിൽ നിന്നും 2021 ജൂലായ് 26 മുതൽ രണ്ട് ലക്ഷം രൂപ കൈപ്പറ്റുകയും 2026 മാർച്ച് 14 വരെയായിട്ടും നിക്ഷേപം തിരികെ ചോദിച്ചപ്പോൾ പണം നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്






