ആയോധന കലയുടെ മികവിൽ ഗോപികക്ക് യുവപ്രതിഭാപുരസ്കാരം

Screenshot
പയ്യന്നൂർ:കേരള ഫോക് ലോർ അക്കാദമിയുടെ 2024- ലെ യുവപ്രതിഭ പുരസ്കാരത്തിന് പയ്യന്നൂർ യോദ്ധാകളരിപ്പയറ്റ് അക്കാദമിയിലെ പി. സി. ഗോപിക അർഹയായി. കളരിപ്പയറ്റിലുള്ള മികവിനാണ് പുരസ്കാരം. കേരള സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് നേടിയിട്ടുണ്ട്. പി പി നാരായണൻ ഗുരുക്കളുടെയും ഡോ. എ കെ വേണുഗോപാലന്റെയും ശിഷ്യയാണ്. കേന്ദ്ര വാർത്തവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള റീജിയണൽ ഔട്ട് റിച്ച് ബ്യുറോയുടെ അംഗീകൃത എ ഗ്രേഡ് കളരിപ്പയറ്റ് കലാകാരിയാണ്. ദേശീയ അന്തർദേശിയ വേദികളിൽ കളരിപ്പയറ്റ് അവതരിപ്പിച്ചിട്ടുണ്ട്. ഉയർന്ന മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയ ഗോപിക പയ്യന്നൂർ അന്നൂരിലെ റിട്ടയേർഡ് ഖാദി ബോർഡ് ഉദ്യോഗസ്ഥൻ വി വി കരുണാകരന്റെയും പയ്യന്നൂർ എൻ എസ് എസ് സ്കൂൾ അധ്യാപിക പി സി സൂര്യകലയുടെയും മകളാണ്.






