യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു

പിണറായി: സ്കൂട്ടറിൽ പോകുകയായിരുന്ന യുവാവിനെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി കൈകൊണ്ട് അടിച്ച് വണ്ടിയിൽ നിന്നും തള്ളിയിട്ട് കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ഉമ്മൻച്ചിറ കുഞ്ഞിപ്പള്ളി ഏറം പറമ്പിലെ എൻ.സലീം (49) ൻ്റെ പരാതിയിലാണ് ഉമ്മൻച്ചിറയിലെ കുണ്ടത്തിൽ അജീറിനെതിരെ പിണറായി പോലീസ് കേസെടുത്തത്. 11 ന് വൈകുന്നേരം 3.30 മണിക്ക് ഉമ്മൻചിറ ലക്ഷ്മണൻ പീടികയ്ക്ക് സമീപം വെച്ചാണ് സംഭവം. പ്രതി കത്തി വീശിയതിൽ പരാതിക്കാരൻ്റെ ഇടതു കൈ ചൂണ്ടുവിരലിനും കൈതണ്ടക്കും പരിക്കു പറ്റിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.






