പ്ലാൻ്റ് എമൊമെൻ്റ് പരിപാടിക്ക് തുടക്കമായി.

ചെങ്ങളായി : ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ ഹരിതവൽക്കരണത്തിനു വേണ്ടി ആരംഭിക്കുന്ന നൂതന പദ്ധതിയായ ‘പ്ലാൻറ് എ മൊമെൻ്റ്’ എന്ന പരിപാടിക്ക് തുടക്കമായി. ഉത്സവങ്ങൾ, ആഘോഷങ്ങൾ, ജന്മദിനങ്ങൾ തുടങ്ങിയ പ്രത്യേക അവസരങ്ങളിൽ പൊതു ഇടങ്ങളിലും പൊതു സ്ഥാപനങ്ങളുടെ പരിസരങ്ങളിലും ചെടികളും ഫലവൃക്ഷ തൈകളും വെച്ചു പിടിപ്പിക്കുന്ന പദ്ധതിയാണിത്. എല്ലാ വാർഡുകളിലും ഗ്രാമപഞ്ചായത്ത് മെമ്പറുടെ നിയന്ത്രണത്തിൽ ഈ പരിപാടി നടക്കും. ആദ്യ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപിന ബി പി വൈസ് പ്രസിഡണ്ട് കെ.കെ. രവിക്ക് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം
മഴക്കാല പൂർവ്വ ശുചീകരണത്തിനുളള ഒരുക്കങ്ങളും ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം വി ബിന്ദു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപിനാ ബിപി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ കെ രവി പദ്ധതി വിശദീകരണം നടത്തി. കെ സി അമ്മുക്കുട്ടി, ശ്രീകണ്ഠപുരം പോലീസ് ഇൻസ്പെക്ടർ അമൽ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് വി പി മോഹനൻ, ഇ. ഗോവിന്ദൻ,കെ എം പി മുഹമ്മദ് കുഞ്ഞി, പി.വി. കുഞ്ഞികൃഷ്ണൻ, സജിമോൻ. എ .ജെ, ലിജ കെ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഹരികൃഷ്ണൻ കെ യു സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി താഹിറ പി യു നന്ദിയും പറഞ്ഞു.






