LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 16, 2026

ക്ഷേത്രങ്ങളിൽ മോഷണം കുപ്രസിദ്ധ മോഷ്ടാക്കൾ അറസ്റ്റിൽ

0
Screenshot

Screenshot

Spread the love

നീലേശ്വരം: നീലേശ്വരത്ത് ക്ഷേത്രങ്ങളിൽ മോഷണം കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ. കുപ്രസിദ്ധ കവർച്ചക്കാരായതൃശൂർ ആമ്പല്ലൂർ കഴലി ഹൗസിൽ ഷിബു റാഫേൽ (56 ),
കണ്ണൂർ മട്ടന്നൂർ കോളാരി പാലോട്ടു പള്ളി ബദർ മഹലിൽ അബ്ദുൽ ജലീൽ (50 ) എന്നിവരെയാണ് എസ്.ഐ. രാജേഷിന്റെ നേതൃത്വത്തിലുള്ള
പോലീസ് സംഘം തമിഴ് നാട്ടിലെ ഏർവാടിയിൽ വെച്ച് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 21 ന് പുലർച്ചെയാണ് നാരാംകുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് നാല് ചെമ്പ് ഭണ്ഡാരങ്ങളും ഒരു സ്റ്റീൽ ഭണ്ഡാരവും അതിലുണ്ടായിരുന്ന പണവും കവർന്നത് ഏതാണ്ട്
മുപ്പതിനായിരത്തോളം രൂപയുടെ നഷ്ടമുണ്ടായത്. പാലക്കാട്ട് ചുഴലി ഭഗവതി ക്ഷേത്രത്തിൽ നിന്ന് വിഗ്രഹത്തിൽ ചാർത്തിയ താലിയും ഭണ്ഡാരവുമാണ് മോഷണം പോയത്.
പാലക്കാട്ട് പ്രദേശത്തെ ഡോ. സുലേഖ രാമകൃഷ്ണന്റെ വീട്ടിൽ കവർച്ചാ ശ്രമവും നടത്തിയിരുന്നു. അന്ന് പുലർച്ചെ മൂന്നരയ്ക്കും നാലിനും ഇടയിലാണ് നാരാംകുളങ്ങര ക്ഷേത്രത്തിൽ മോഷണം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ക്ഷേത്രത്തിന്റെ മുൻവാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. പ്രദേശത്തെ സിസിടിവിയിൽ നിന്ന് പ്രതികളുടെ ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പോലീസ് പ്രതികളെ കണ്ടെത്തിയത്. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!