നന്മസർഗ്ഗവനിത ആറാം സംസ്ഥാന സമ്മേളനം 14 ന് പയ്യന്നൂരിൽ

പയ്യന്നൂർ: നന്മ സർഗ്ഗവനിതാ ആറാം സംസ്ഥാന സമ്മേളനം മാർച്ച് 14 ന് പയ്യന്നൂരിൽ നടക്കും. ശനിയാഴ്ച രാവിലെ 10 മണിക്ക് പയ്യന്നൂർ ആരാധനാ ഓഡിറ്റോറിയത്തിൽ ആക്ടിവിസ്റ്റും സിനിമാ താരവുമായ ഗായത്രി വർഷ ഉദ്ഘാടനം ചെയ്യും. നഗരസഭ വൈസ് ചെയർപേഴ്സൺപി ശ്യാമള അധ്യക്ഷയാകും. ചടങ്ങിൽ 2025-ലെ കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും നന്മസർഗ്ഗവനിത സംസ്ഥാന പ്രസിഡണ്ടും സിനിമാ താരവുമായ സി. രമാദേവിയെ ആദരിക്കും. നഗര സഭാ കൗൺസിലർമാരായഎം. പ്രദീപൻ, കെ.വി.മോഹനൻ, ഏ. കെ. ശ്രീജ, ദിവ്യ കരിപ്പത്ത്, സുമ എൻ.വി. എന്നിവർ ആശംസകൾ നേരും. എം. പ്രസാദ് സ്വാഗതവും പി. ഉമാദേവി നന്ദിയും പറയും. 11.30 മണി മുതൽപ്രതിനിധി സമ്മേളനം. സി. രമാദേവിയുടെ അധ്യക്ഷതയിൽ ജാനമ്മ കുഞ്ഞുണ്ണി , ഷീലാമണി, വിത്സൺ സാമുവൽ സേവ്യർ പുൽപ്പാട്ട്, രവി കേച്ചേരി, കലാമണ്ഡലം സത്യവ്രതൻ,അജിത് കുമാർഗോതുരുത്ത്, എം. ടി. അന്നൂർ ,വി. ടി.കെ. കണ്ടോത്ത്, കെ.വി.മോഹനൻ എന്നിവർ സംബന്ധിക്കും. ജലജ മാങ്ങാട് സ്വാഗതവും സുജയ പി. എം നന്ദിയും പറയും തുടർന്ന് കലാപരിപാടികൾ. വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എം. പ്രസാദ്, ജാനമ്മ കുഞ്ഞുണ്ണി , വിത്സൺ സാമുവൽ, പി. ഉമാദേവി, കെ.വി.മോഹനൻ ,പി.എം.സുജയ എന്നിവർ പങ്കെടുത്തു.






