വീട്ടിൽ കയറിവീട്ടമ്മയേയും മകനേയും മർദ്ദിച്ചു

വളപട്ടണം: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയേയും മകനേയും മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ചിറക്കൽ ചാലു വയലിലെ കെ പി . നിഷയുടെ പരാതിയിലാണ് ബന്ധുവായ കെ. പി . വിജോയിക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തത്. 8 ന് വൈകുന്നേരം 4 മണിക്കാണ് സംഭവം.പരാതിക്കാരി താമസിക്കുന്ന ചിറക്കൽ ചാലുവയലിലെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതിമകനെ മർദ്ദിക്കുകയും പരാതിക്കാരിയെ കൊല്ലുമെന്ന് ഭീഷണി പ്പെടുത്തി അടിപിടി നടത്തി. കുടുംബ സ്വത്തുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിനു കാരണം. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






