സ്കൂൾകുത്തിതുറന്ന് പ്രൊജക്ടർ കവർന്നു

Screenshot
കണ്ണപുരം: സ്കൂൾ ക്ലാസ്മുറി കുത്തിതുറന്ന് സിനിമാ പ്രൊജക്ടർ കവർന്നു. ഇരിണാവ് കച്ചേരിത്തറയിൽ പ്രവർത്തിക്കുന്ന ഇരിണാവ് ഗവ.ഹിന്ദു എയുപി സ്കൂളിലാണ് മോഷണം. സ്കൂളിലെ രണ്ടാം നിലയിലെ നാല്ബി ക്ലാസ് റൂമിൽ സൂഷിച്ച പ്രൊജക്ടറാണ് മോഷണം പോയത്. കഴിഞ്ഞ ദിവസമാണ് സംഭവം. തുടർന്ന് ഹെഡ്മാസ്റ്റർ ഇരിണാവ് മടക്കരയിലെ എം.വി. നമീർ കണ്ണപുരം പോലീസിൽ പരാതി നൽകി. 25000 നഷ്ടം സംഭവിച്ചു വെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






