LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 11, 2026

പോലീസ് സ്‌റ്റേഷനില്‍ കയറി ഇൻസ്പെക്ടറെയും സംഘത്തെയും ആക്രമിക്കാൻ ശ്രമം 15 സി.പി.എം പ്രവര്‍ത്തകർക്കെതിരെ കേസ്

0
Screenshot

Screenshot

Spread the love

പെരിങ്ങോം: മുസ്ലിം യൂത്ത്‌ലീഗ് ജില്ലാ നേതാവ് ഷജീര്‍ ഇക്ബാലിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ സി.പി.എം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോലീസ് സ്‌റ്റേഷനില്‍ കയറി ഇൻസ്പെക്ടറെയും പോലീസുകാരെയും ആക്രമിക്കാൻ ശ്രമം 15 സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍ പെരിങ്ങോം പോലീസ്കേസെടുത്തുകേസിലെ പ്രതിയായ പെരളം കൊഴുമ്മലിലെ സി. വി. വിഷ്ണുപ്രസാദിനെ അറസ്റ്റു ചെയ്ത വിവരമറിഞ്ഞ് സി.പി.എം പ്രവര്‍ത്തകനെ മോചിപ്പിക്കാനെത്തിയ ഒരു സംഘം സി.പി.എം പ്രവര്‍ത്തകരാണ് പെരിങ്ങോം പോലീസ് സ്‌റ്റേഷനില്‍ അതിക്രമം നടത്തിയത്. ഇന്നലെ രാത്രി 11.45 മണിയോടെയാണ് സംഭവം. ഇൻസ്പെക്ടരുടെ
യൂണിഫോമിൽ കുത്തിപ്പിടിക്കുകയും പോലീസുകാരെ അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്ത സംഭവത്തിൽസിധിന്‍, നിധിന്‍, രാധാകൃഷ്ണന്‍, മനീഷ്, അറസ്റ്റിലായ പ്രതി സി.വി.വിഷ്ണുപ്രസാദ്(28) എന്നിവരുടെയും കണ്ടാലറിയാവുന്ന 10 പ്രവര്‍ത്തകരുടെയും പേരിലാണ് കേസെടുത്തത്.
ഫിബ്രവരി 25 ന് ഉച്ചക്ക് 1.15 ന് പെരിങ്ങോം ടൗണില്‍ വെച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജിന് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാനെത്തിയ ഷജീര്‍ ഇക്ബാലിനെ മര്‍ദ്ദിച്ച ഏഴംഗ സി.പി.എം സംഘത്തിലെ പ്രതി പെരളം കൊഴുമ്മലിലെ സി.വി.വിഷ്ണുപ്രസാദിനെ(28) ഇന്നലെ രാത്രി 10.40 നാണ് ഇൻസ്പെക്ടർ ടി.കെ.മുകുന്ദന്‍, എസ്.ഐ സവ്യസാചി, ഗ്രേഡ് എ.എസ്.ഐ മോഹനന്‍, സിവിൽ പോലീസ് ഓഫീസർ പ്രമോദ് എന്നിവര്‍ ചേര്‍ന്ന് വീട്ടില്‍ നിന്ന് പിടികൂടിയത്.
വിവരമറിഞ്ഞ് രാത്രി 11.45 നാണ് സി.പി.എം പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനില്‍ അതിക്രമിച്ച് കടന്ന് സംഘർഷത്തിനു മുതിർന്നത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!