LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 10, 2026

കേരള പൂരക്കളി അക്കാദമി പുരസ്കാരം 2025 -പ്രഖ്യാപിച്ചു

0
Screenshot

Screenshot

Spread the love

.

പയ്യന്നൂർ:കേരള പൂരക്കളി അക്കാദമി 2025 വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. പൂരക്കളി കലാകാരൻമാരുടെ 107 അപേക്ഷകളാണ് അവാർഡിനായി ലഭിച്ചത്. രണ്ട് പേർക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരവും 10 പേർക്ക് ഗുരുപൂജ പുരസ്കാരവും 35 പേർക്ക് അവാർഡുമാണ് പ്രഖ്യാപിച്ചത്. ആ നിലയിൽ 47 പേരെ പുരസ്കാരത്തിന് തിരഞ്ഞെടുത്തിട്ടുണ്ട്. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ടി അക്കാദമി ചെയർമാൻ കെ കുഞ്ഞിരാമൻ, ഫോക് ലോർ അക്കാദമി സെക്രട്ടറിയും പൂരക്കളി അക്കാദമി അംഗവുമായിട്ടുള്ള എ.വി അജയകുമാർ, കേരള പൂരക്കളി അക്കാദമി മെമ്പറും പൂരക്കളി പണിക്കറും ആയിട്ടുള്ള പി സജികുമാർ, വിപിൻ പണിക്കർ എന്നിവർ അംഗങ്ങളും ആയ കമ്മറ്റിയാണ് അവാർഡ് നിശ്ചയിച്ചത്.

സമഗ്രസംഭാവന പുരസ്കാരം –
1-ഡോ ഇ ശ്രീധരൻ :
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്കൃത സാഹിത്യ വിഭാഗം പ്രൊഫസറായി സേവനമനുഷ്ഠിച്ച
ഡോ. ഇ ശ്രീധരൻ അധ്യാപന മേഖലയിലും ഭരണരംഗത്തുമായി 30 വർഷത്തിലധികം പ്രവൃത്തിച്ചിരുന്നു.
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പ്രാദേശിക കേന്ദ്രം, പയ്യന്നൂർ ഡയറക്ടറായും കണ്ണൂർ സർവകലാശാലഡെവലപ്‌മെന്റ് ഓഫീസറായും പ്രവർത്തിച്ചു.
പ്രധാന കൃതികൾ : ശിഷ്യഃ സൂനുശ്ച (വിവർത്തനം), പൂരക്കളിയും മരുതുകളിയും (കെ.കെ.എൻ. കുറുപ്പുമായി ചേർന്ന്), ധ്വനിസിദ്ധാന്തം: വസ്തുതകളും സമീപനങ്ങളും.
നാടൻ കലകൾ (മറുത്തുകളി, കോൽക്കളി), ഗണിത ജ്യോതിശാസ്ത്രം (ഗ്രഹസ്ഥാനഗണിതം), സംസ്കൃത വിവർത്തനങ്ങൾ (വള്ളത്തോളിന്റെ ശിഷ്യനും മകനും) തുടങ്ങി പത്തിലധികം പുസ്തകങ്ങൾ എഡിറ്റ് ചെയ്തു.
പ്രധാന പുരസ്കാരങ്ങൾ
സാഹിത്യ മഞ്ജരി പുരസ്കാരം (വള്ളത്തോൾ വിദ്യാപീഠം, എടപ്പാൾ)
എഴുത്തച്ഛൻ സ്മൃതി പുരസ്കാരം (കലാനിധി, തിരുവനന്തപുരം)
പണ്ഡിതശ്രേഷ്ഠ പുരസ്കാരം (മലയാള ഭാഷാ പാഠശാല, പയ്യന്നൂർ)
വൊക്കേഷണൽ എക്സലൻസ് അവാർഡ് (റോട്ടറി ക്ലബ്ബ്, പയ്യന്നൂർ)
സാഹിത്യപ്രതിഭ പുരസ്കാരം (മയ്യിൽ കുഞ്ഞിരാമൻ മെമ്മോറിയൽ ട്രസ്റ്റ്)
1978 മുതൽ മറുത്തു കളിയുടെ അധ്യക്ഷനായി പ്രവർത്തിച്ചു വരുന്നു. മറുത്തുകളിക്കളരി നടത്തിവരുന്നു. –
2-പി ദാമോദരൻ പണിക്കർ
കാഞ്ഞങ്ങാട്.

പതിനെട്ടാം വയസ്സിൽ മറുത്തുകളിയിൽ അരങ്ങേറ്റം. ഉത്തര കേരളത്തിലെ പൂരക്കളി-മറത്തുകളി രംഗത്ത് 55 വർഷമായി പ്രവർത്തിക്കുന്നു.
പാരലൽ കോളേജിൽ 12 വർഷം സംസ്കൃതം അധ്യാപകൻ കേരള ഫോക് ലോർ അക്കാദമിയിൽ ആറ് വർഷം അംഗമായിരുന്നു. സംസ്ഥാന യുവജനോത്സവത്തിൽ കാൽനൂറ്റാണ്ട് പൂരക്കളിയിലും മറ്റും വിധികർത്താവായിരുന്നു.
പൂരക്കളിയിൽ ഇരുപത്തിനാലാം വയസ്സിൽ ‘പട്ടും വളയും’ മുപ്പത്തിനാലാം വയസ്സിൽ ‘വീരശൃംഖല’യും ലഭിച്ചു.
2001ൽ പൂരക്കളിക്ക് കേരള സംഗീത നാടകഅക്കാദമി അവാർഡ്
2010ൽ കേരള ഫോക്ലോർ അക്കാദമി ഫെല്ലോഷിപ്പ്
2017ൽ മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആന്റ് ഡവലപ്പമെന്റ്റ് ‘പൂമാലിക പുരസ്‌കാരം’
2019ൽ അരയി നാരായണൻ ഗുരുക്കൾ സ്‌മാരക പണ്ഡ‌ിതരത്ന പുരസ്ക്‌കാരം എന്നിവക്ക് അർഹനായി.
അവാർഡിന് അർഹരായവർ:
കെ വി ചന്ദ്രൻ പണിക്കർ ( 79)
നീലേശ്വരം,
പുണ്ണുക്കൻ കോരൻ (75)
കണ്ണംകൈ
ഏര്യം ,
ഒ. വി രത്നാകരൻ പണിക്കർ (70 )
അണ്ടോൾ,
എം.പി നാരായണൻ ( 73)
ചെറുവച്ചേരി , മാതമംഗലം,
.പി. പി ഗംഗാധരൻ പണിക്കർ ( 64)
തുരുത്തി,
മൂലവളപ്പിൽ നാരായണൻ ( 71)
പറവൂർ പാണപ്പുഴ,എ. രാഘവൻ പണിക്കർ ( 61)
ചൂരിക്കോട് , ചെങ്കള ,
കുന്നുവീട്ടിൽ കൃഷ്ണൻ ( 73)
കേളോത്ത് , പയ്യന്നൂർ ,
കെ ദാമോദരൻ ( 63)
വെള്ളൂർ,
പി വി പൊക്കൻ കൊടക്കാരൻ ( 75),
ഇട്ടമ്മൽ കൃഷ്ണൻ (81)
കിഴക്കുമ്പാട് , വെള്ളൂർ, വടക്കൻ കുഞ്ഞിക്കണ്ണൻ ( 76)
വറക്കോട്ട് വയൽ പിലിക്കോട്,സി കോരൻ ( 77)അന്നൂർ ,
കെ പത്മനാഭൻ വെളിച്ചപ്പാടൻ ( 60)
ഉപ്പിലിക്കൈ ,
കെ കോമളൻ ( 68)
കുനിയിൽ ഹൗസ് , പുത്തൂർ പാനൂർ ,
കയനാടൻ കൃഷ്ണൻ (72)
പൂതങ്ങാനം , പറക്കളായി,
രാഘവൻ കുഞ്ഞിവളപ്പിൽ ( 81)
വെള്ളൂർ ,
ടി പി രാഘവൻ ( 71)
കാരിയിൽ ,
കുളങ്ങര കൃഷ്ണൻ (77)
മാവിച്ചേരി , പയ്യന്നൂർ ,
പി ടി നാരായണൻ (75)
കൊളത്തൂർ . ചെങ്കള ,
പി വിനോദ് പണിക്കർ (56)പിലാത്തറ ,എം രാഘവൻ (75 )
മട്ടലായി,
പി ലക്ഷ്മണൻ ( 68)
കയ്യൂർ , പി രാജൻ (71)
കണ്ണപുരം,
ടി. നാരായണൻ (87)കാറഡുക്ക ,
വി രാമചന്ദ്രൻ ( 78) കേളോത്ത് ,
സി. കുമാരൻ ( 61)
മാനായി പിലിക്കോട്,
ടി. വി സുകുമാരൻ ( 76) കൊഴുമ്മൽ ,

ടി വി കുഞ്ഞമ്പു (81)
ചെറുവപ്പാടി , കാസർഗോഡ്,കുഞ്ഞിക്കണ്ണൻ എം.വി (83)
മാവിച്ചേരി , പയ്യന്നൂർ ,
പി പി രാഘവൻ ( 76)
ഇരിണാവ് , രാഘവൻ വൈക്കത്ത് ( 80)
ഇടയിലക്കാട് ,
എം പി കണ്ണൻ ( 75)
പൊതാവൂർ ,
കെ സുരേശൻ (55)
മോനാച്ച ,
ഒ പി ഗോവിന്ദൻ (77)
പെരളം.
ഗുരുപൂജ അവാർഡ് :
കുഞ്ഞിക്കോരൻ എൻ ( 81)
മമ്പലം , പയ്യന്നൂർ ,വി കെ കൃഷ്ണൻ പണിക്കർ ( 87)
അയ്യങ്കാവ് , കുനിമ്മൽ കൃഷ്ണൻ (81)
മൂലയിൽഹൗസ് , വണ്ണാംതടം , അടുത്തില ,
പി വി കുഞ്ഞിക്കോരൻ പണിക്കർ ( 80)
പള്ളം , ഉദുമ ,
കരുണാകരൻ പി പി (90)
മുക്കുന്ന് , കുപ്പം ,മുത്തൽ കണ്ണൻ (92)
കാടങ്കോട് ,
കുണ്ടത്തിൽ ദാമോദരൻ ( 68)
സ്വാമിമുക്ക് ,
എൻ അപ്പു (70)
വറക്കോട്ട് വയൽ , ഗോപാലൻ ( 86)
കുഞ്ഞിമംഗലം ,
എം രാഘവൻ ( 80)
കാരിയിൽ തുരുത്തി എന്നിവർക്കാണ് അവാർഡ്.വാർത്ത സമ്മേളനത്തിൽ ടി ഐ മധുസൂദനൻ എം എൽ എ , അക്കാദമി ചെയർമാൻ മുൻ എം എൽ എ കെ. കുഞ്ഞിരാമൻ, നഗരസഭസ്ഥിരം സമിതി അധ്യക്ഷൻ വി പി മോഹനൻ, അക്കാദമി മെമ്പർ പി. സജികുമാർഎന്നിവർ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!