സമൂഹമാധ്യമത്തിൽപ്രധാന മന്ത്രിയെ അപമാനിച്ച സംഭവം സൈബർ സെൽ അന്വേഷണം

Screenshot
പയ്യന്നൂര്‍: വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ച സംഭവത്തിൽപയ്യന്നൂര് പോലീസിൽ പരാതി നല്കി. ബിജെപി കോഴിക്കോട് മേഖല സെക്രട്ടറി പനക്കീല്‍ ബാലകൃഷ്ണനാണ് പയ്യന്നൂർ പോലീസിൽ പരാതി നല്‍കിയത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് പരാതിക്കാസ്പദമായ സംഭവം. കരിവെള്ളൂർകുണിയന് കേന്ദ്രീകരിച്ച് 353 പേരുള്ള നോസ്റ്റാള്‍ജിയ എന്ന വാട്സാപ് ഗ്രൂപ്പിലെ +971586747445 എന്ന നമ്പറില്‍നിന്നാണ് അപകീർത്തികരമായ പ്രചാരണം നടത്തിയത്. രാഷ്ട്ര വിരുദ്ധ പോസ്റ്റിട്ട വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ്പരാതി. വാട്സാപ്പ്ഗ്രൂപ്പിന്റെ അഡ്മിന്മാരുടെ ഫോണ്‍ നമ്പറുകളുള്പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്. വിശദമായ അന്വേഷണത്തിനായി പയ്യന്നൂര്‍ പോലീസ് പരാതി റൂറല്‍ ജില്ലാ സൈബര്‍ ക്രൈം സ്റ്റേഷന് പരാതി കൈമാറിയിട്ടുണ്ട്.






