LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 10, 2026

കണ്ണൂർ കോർപ്പറേഷൻ മേയറെയും കൗൺസിലർമാരെയും കയ്യേറ്റം ചെയ്ത സിപിഎം നടപടി അപലപനീയ മാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി

0
7b1a5ccb-c2f2-4064-97ba-a0d7c95c9587
Spread the love

.

കോർപ്പറേഷൻ ഓഫീസിനു മുന്നിലുള്ള സമരത്തിന്റെ മറവിൽ ഓഫീസ് ഉപരോധിച്ചു കൗൺസിൽ മീറ്റിങ്ങിന് എത്തിയ മേയറെയും മറ്റ് ഭരണപക്ഷകൗൺസിലർമാരെയുമാണ് സിപിഎം ഗുണ്ടകളുടെ നേതൃത്വത്തിൽ ആക്രമിച്ചത്.സ്ഥലത്തുണ്ടായിരുന്ന പോലീസ് മേയർക്കും കൗൺസിലർമാർക്കും ഓഫീസിനകത്തേക്ക് പ്രവേശനത്തിനുള്ള വഴിയൊരുക്കി കൊടുക്കാതെ അവരെ തടയാൻ എത്തിയ സിപിഎം എൽഡിഎഫ് പ്രവർത്തകർക്ക് ഓഫീസിലേക്ക് കയറാനുള്ള സാഹചര്യമാണ് ഉണ്ടാക്കിക്കൊടുത്തത്.

ഒരു സ്ത്രീയെന്ന പരിഗണന പോലുമില്ലാതെയാണ് മേയറുടെയും വനിതാ കൗൺസിലറുടെയും സാരി പുരുഷന്മാർ പിടിച്ചുവലിച്ചു അവരെ ആക്രമിച്ചത്. ഇത് ഇവിടെ ഉണ്ടായിരുന്ന പോലീസുകാർ നോക്കി നിൽക്കുകയായിരുന്നു.

കണ്ണൂരിലെ ജനപ്രതിനിധി മന്ത്രിരാമചന്ദ്രൻകടന്നപ്പള്ളിയുടെ കഴിവുകേടിനെ കോർപ്പറേഷന്റെ തലയിൽ ഇട്ട് രക്ഷപ്പെടാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. കാലാവധി അവസാനിക്കാൻ പോകുമ്പോഴാണ് കണ്ണൂരിൽ ഇങ്ങനെ ഒരു എംഎൽഎ ഉണ്ടെന്നു പോലും ജനങ്ങൾ മനസ്സിലാക്കുന്നത്. ഇപ്പോൾ ദിവസങ്ങളായിമണ്ഡലത്തിലെ പലസ്ഥലങ്ങളിലുമായി ഓടിനടന്ന് തറക്കിലിടുകയും പൂർത്തിയാക്കപ്പെടാത്ത പ്രവർത്തികളുടെ ഉദ്ഘാടനം നടത്തികൊണ്ടിരിക്കുകയുമാണ് .

സ്വകാര്യ വ്യക്തികൾക്കും സംഘടനകൾക്കും വാണിജ്യാടിസ്ഥാനത്തിൽ പരിപാടി നടത്താൻ നൽകിവരുന്ന കണ്ണൂർ ടൗൺ സ്ക്വയർ പാർക്കിംഗ് ഏരിയ പന്തലിടുന്നു എന്ന വ്യാജേന നാശോൻമുഖമാക്കി മാറ്റിയിരിക്കുകയാണ്. ടൗൺ സ്ക്വയറിന്റെ ഭാഗമായ ആംഫി തിയേറ്റർ, ഗാർഡൻ , കുട്ടികളുടെ പാർക്ക് എല്ലാം ഇപ്പോൾനശിച്ചുകൊണ്ടിരിക്കുന്നു. കണ്ണൂർ കോർപ്പറേഷന്റെ മുൻകൂട്ടിയുള്ളഅനുവാദമില്ലാതെയാണ് ടൗൺ സ്ക്വയറിൽ നിർമ്മാണപ്രവർത്തി ആരംഭിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് പണി നിർത്തിവെക്കാൻ സ്റ്റോപ്പ് മെമ്മോ നൽകിയത്. എന്നാൽ എംഎൽഎയുടെ കഴിവുകേടിന് കണ്ണൂർ കോർപ്പറേഷൻ എംഎൽഎയുടെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നു എന്ന വ്യാജ പ്രചരണം അഴിച്ചുവിട്ടു എല്ലാംകണ്ണൂർകോർപ്പറേഷന്റെ തലയിലിട്ട് സമരാഭാസം നടത്തി രക്ഷപ്പെടാനാണ് എൽഡിഎഫും സിപിഎമ്മും ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇന്ന് കണ്ണൂർ കോർപ്പറേഷന് മുന്നിൽ മാർച്ച് എന്ന പേരിൽ ഉപരോധ സമരം സംഘടിപ്പിച്ചത്. ഉപരോധത്തിന്റെ മറവിലാണ് മേയർഅഡ്വ.പി.ഇന്ദിരയെയും വനിതകൾ അടക്കമുള്ള കൗൺസിലർമാരെയും സിപിഎം ഗുണ്ടകളെ ഉപയോഗിച്ച് മർദ്ദിച്ചത്. ഇത് കണ്ണൂരിലെ പോലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കുകയാണ് ഉണ്ടായത്. മന്ത്രി വീണാ ജോർജിന്റെ അടുത്തുപോലും എത്താത്ത റെയിൽവേ സ്റ്റേഷനിലെ ഒരു സമരത്തിന് മറവിൽ നിരപരാധികളായ കെഎസ്‌യു പ്രവർത്തകരെ ജാമ്യമില്ല വകുപ്പ് ചുമത്തി ജയിലിട്ട പോലീസ് കണ്ണൂരിന്റെ മേയറെ സിപിഎം ഗുണ്ടകൾ നേർക്ക് നേർ ആക്രമിക്കുന്നത് കയ്യുംകെട്ടി നോക്കി നിൽക്കുകയാണ് ചെയ്തത് .സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും ഇത്തരംസമരാഭാസത്തിനെതിരെ ശക്തമായ ജനകീയ അഭിപ്രായംരൂപീകരിക്കേണ്ടതുണ്ടെന്നും ,ജനപ്രതിനിധികളെ ആക്രമിക്കുന്നത് നോക്കി നിന്ന് ആക്രമികൾക്ക് സഹായം ചെയ്തു കൊടുത്ത പോലീസിന്റെ ഇത്തരം പ്രവർത്തികൾ നോക്കിനിൽക്കാൻ യുഡിഎഫ് തയ്യാറാകില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു . അവസാനിക്കാറായ ഒരു ഭരണത്തിന്റെ ആളിക്കത്തലിലാണ് ഇപ്പോൾ സിപിഎമ്മും എൽഡിഎഫും ഉള്ളത് .പോലീസ് ഉദ്യോഗസ്ഥർ ഇത് മനസ്സിലാക്കി പെരുമാറിയാൽ അവർക്ക് നല്ലത് എന്ന് മാത്രമേ പറയുന്നുള്ളൂ. അദ്ദേഹം കൂട്ടി ചേർത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!