വിസക്ക് പണം വാങ്ങി വ്യാജ വിസയും വ്യാജ വിമാന ടിക്കറ്റും നൽകി വഞ്ചിച്ച രണ്ടു പേർക്കെതിരെ കേസ്

Screenshot
ആലക്കോട്:ബഹ്റി നിൽജോലി വാഗ്ദാനം നൽകി യുവാവിൽ നിന്നും 1,30,000 രൂപ വാങ്ങിയ ശേഷം വ്യാജ വിസയും വ്യാജ വിമാന ടിക്കറ്റും നൽകി വഞ്ചിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ കോടതി നിർദ്ദേശപ്രകാരം പോലീസ് കേസെടുത്തു. നടുവിൽ വിളക്കന്നൂർ സ്വദേശി വടകരയ കിഴക്കേ തൊട്ടിയിൽ പ്രബിൻ ജേക്കബിൻ്റെ പരാതിയിലാണ് തമിഴ്നാട് കാഞ്ചീപുരം പാളൂരിലെ ജോൺ ജെറിൻതദേവൂസ്,തടിക്കടവ് വായാട്ടുപറമ്പിലെ ടി.എസ്. അമൽജിത്ത് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. 2025എപ്രിൽ മാസം മുതൽ പ്രതികൾ ബഹ്റിനിലേക്ക് ജോലി വാഗ്ദാനം ചെയ്ത് 1, 30,000 രൂപ കൈപ്പറ്റിയ ജോലിയോ കൊടുത്ത പണമോ നൽകാതെയും വ്യാജ വിസയും ടിക്കറ്റും നൽകി വഞ്ചിക്കുകയായിരുന്നു.






