കണ്ണൂരിൽ ജവഹർ ബാൽ മഞ്ചിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

കണ്ണൂർ: ജവഹർ ബാൽ മഞ്ച് (ജെ.ബി.എം) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ യുദ്ധവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. കണ്ണൂർ പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടി ജെ.ബി.എം സംസ്ഥാന കോ-ഓർഡിനേറ്റർ സി.വി.എ. ജലീൽ മാസ്റ്റർ ജ്വാല തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ ഭാഗമായുള്ള യുദ്ധവിരുദ്ധ പ്രതിജ്ഞ പ്രഖ്യാപനം കണ്ണൂർ കോർപ്പറേഷൻ വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ. ലിഷ ദീപക്ക് നിർവ്വഹിച്ചു.
ജെ.ബി.എം ജില്ലാ ചീഫ് കോ-ഓർഡിനേറ്റർ എം.പി. ഉത്തമൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സി.പി. സന്തോഷ് കുമാർ, എ.കെ. ദീപേഷ്, ബി. ആനന്ദ ബാബു, കെ.കെ. ഗീത, പി.കെ. ഇന്ദിര, കെ.കെ. ബീന, പി.പി. രജീഷ്, വി.പി. നീതുപ്രിയ എന്നിവർ ക്യാമ്പയിനിൽ സംസാരിച്ചു.






