പരിയാരം കുടുംബാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു

പരിയാരം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നാടിന് സമർപ്പിച്ചു. ഒരു കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്. രണ്ടു ഘട്ടങ്ങളായി നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന്റെ
ആദ്യഘട്ട നിർമ്മാണ പ്രവൃത്തിയിൽ 261.96 ചതുരശ്രമീറ്റർ വിസ്തൃതിയിലുള്ള താഴത്തെ നിലയിൽ മൂന്ന് ജനറൽ ഒപി മുറികൾ, നഴ്സസ് റൂം, ഡ്രസ്സിംഗ് റൂം, ഒബ്സർവേഷൻ റൂം, ഒ.പി.രജിസ്ട്രേഷൻ കൗണ്ടർ, വെയിറ്റിംഗ് ഏരിയ എന്നീ സൗകര്യങ്ങളും രണ്ടാം ഘട്ടമായി വരാന്ത, സ്റ്റെയർ ഫ്ലോറിംഗ്, പെയിന്റിംഗ് എന്നിവയുമാണ് പൂർത്തീകരിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ബാലകൃഷ്ണൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ ഷൈമ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി രവീന്ദ്രൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.വി പദ്മലോചനൻ, ഒ.വി രമ, ടി സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിന്ദു ബിനോയ്, പി ഷൈനി, പഞ്ചായത്തംഗം സാജിത, ഡെപ്യൂട്ടി ഡിഎംഒ കെ.സി സച്ചിൻ, മെഡിക്കൽ ഓഫീസർ ഡോ. നന്ദകുമാർ പി അനിൽ കുമാർ, കെ ആശിഷ്കുമാർ, എം.ടി മനോഹരൻ, എ.വി രതീഷ്, പി.വി സജീവൻ എന്നിവർ സംസാരിച്ചു.
(പടം)






