തമ്മിലടി രണ്ടു യുവതികൾക്കെതിരെ കേസ്.

പിണറായി: പോലീസ് സ്റ്റേഷനിൽ വെച്ച് പരാതി ഒത്തുതീർപ്പായ ശേഷം പുറത്തിറങ്ങിയ യുവതികൾ നടുറോഡിൽ തമ്മിലടിച്ചതിന് പോലീസ് കേസെടുത്തു. പാതിരിയാട് മുച്ചിലോട്ടു കാവിന് സമീപത്തെ എ.വിദ്യ(43) , മാവിലായി ഐവർ കുളത്തെ ഇ.സുബിഷ (39) എന്നിവർക്കെതിരെയാണ് എസ്.ഐ. കെ.ടി അഖിൽ കേസെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് 12.10മണിക്ക് പിണറായി പോലീസ് സ്റ്റേഷന് സമീപം പൊതു റോഡിലായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ പോലീസ് യുവതികളെ കസ്റ്റഡിയിലെടുത്ത് കേസെടുക്കുകയായിരുന്നു.







