സൈബർ ഹണ്ട് : കണ്ണൂരിൽ അഞ്ചു പേർ റിമാൻ്റിൽ

പയ്യന്നൂർ : സൈബർ തട്ടിപ്പു വഴി പണം തട്ടിയ സംഘങ്ങൾക്കെതിരെ നാഷണൽ സൈബർ ക്രൈം പരാതിയിൽ സൈബർഹണ്ടിൽ അഞ്ചു പരാതികളിൽ പയ്യന്നൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ ആലപ്പുഴ സ്വദേശിനിയുടെ പേരിൽ സൈബർ തട്ടിപ്പിന് പയ്യന്നൂർ പോലീസ് കേസെടുത്തു. സ്ത്രീയുടെ പേരിലുള്ള സിംകാർഡ് വഴികേരള ഗ്രാമീൺ ബാങ്ക് എടാട്ട് ശാഖയിലെ 40 49 41000009919 നമ്പർ അക്കൗണ്ടു വഴി തട്ടിപ്പു നടത്തിയതിനാണ് കേസെടുത്തത്. അമിത ലാഭം ഉണ്ടാക്കാൻ ശ്രമിച്ച സംഘത്തിൻ്റെ കൂട്ടാളിയായി പ്രവർത്തിച്ചതിനാണ് കേസ്. ഇത്തരത്തിൽ ലഭിച്ച അഞ്ചു പരാതികളിൽ രണ്ടു പേർ വിദേശത്താണ് രണ്ടു പേരെ കുറിച്ച് പയ്യന്നൂർ പോലീസ് അന്വേഷണം നടക്കുകയാണ്. പയ്യന്നൂർ സ്വദേശിയായ യുവാവ് വർക്ക് അറ്റ് ഹോം ജോലിക്കായി ഓൺലൈൻഅപ്പ് വഴി നൽകിയ ബേങ്ക് അക്കൗണ്ട് ആണ് പ്രതികൾ സൈബർ തട്ടിപ്പിനു ഉപയോഗിച്ചത്. പോലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് മരവിച്ചുവെന്നു കരുതിയ ബേങ്ക് അക്കൗണ്ട് വഴി പണമിടപാട് നടക്കുന്ന വിവരം യുവാവ്അറിഞ്ഞത്. സമാനമായ രീതിയി ൽ പെരിങ്ങോം സ്റ്റേഷനിലും ഒരു കേസുണ്ട്. സൈബർ തട്ടിപ്പുമായി ലക്ഷങ്ങളുടെ ഇടപാടു നടത്തിയതുമായി ബന്ധപ്പെട്ട്കണ്ണൂർ ടൗൺ സ്റ്റേഷനിൽ അഞ്ചുപേർ പിടിയിൽ നാലുപേർ റിമാൻ്റിൽ. കണ്ണൂർ സുഭാഷ് റോഡിലെ കെപി ഷമ്മാസ്(37), താഴെ ത്തെരു സിവിൽ സ്റ്റേഷന് സമീപത്തെ കെ പി മുഹമ്മദ് ഷാനിബ് (21) ,താണ കസാനക്കോട്ടയിലെ പള്ളിവളപ്പിൽ മുഹമ്മദ് നബീൽ (34), കൊറ്റാളി യിലെ ടി.പി. നിഖിൽ (36) എന്നിവരെ ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി എ ബിനുമോഹൻ അറസ്റ്റു ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട ഒരാളെ ഇന്ന് രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റു ചെയ്ത നാലുപേരെയുംകോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. കണ്ണപുരം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കല്യാശേരി സൗത്തിലെ കെ.ആഷിഖ്മൊയ്തീനെ (29) അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു. ഇത്തരത്തിൽ സൈബർഹണ്ടുമായി ബന്ധപ്പെട്ട് പരിയാരം സ്റ്റേഷനിൽ നാല്, തളിപ്പറമ്പ് – നാല്, ചെറുപുഴ ഒന്ന്, വളപട്ടണം ഒന്ന് എന്നിങ്ങനെ കണ്ണൂർ, കാസറഗോഡ് ജില്ലയിൽവിവിധ പോലീസ് സ്റ്റേഷനുകളിലായി റെയ്ഡിൽ അമ്പതോളം കേസെടുത്തിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി പോലീസ് റെയ്ഡ് തുടരുകയാണ്.







