വീട് കുത്തിത്തുറന്ന് അരലക്ഷംരൂപ കവർന്നു.

പെരിങ്ങോം: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവർച്ച അലമാരയില്‍ സൂക്ഷിച്ച അരലക്ഷം രൂപയോളം കവർന്നു. ആലപ്പടമ്പ പള്ളിമുക്കിലെ മന്ദ്യന്‍ വീട്ടിൽ നാരായണന്റെ വീട്ടിലാണ് മോഷണം നടന്നത്.
4 ന്ബുധനാഴ്ച ഉച്ചക്ക് 1.30 മണിയോടെയാണ് സംഭവം. വാതിൽ കുത്തി തുറന്ന് അകത്ത് കടന്ന കള്ളൻ
അലമാരയിലെ ലോക്കറിൽ സൂക്ഷിച്ച 47,750 രൂപ കവർന്നു.
തുടർന്ന് വീട്ടുടമ പെരിങ്ങോം പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







