LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 6, 2026

തദ്ദേശ സ്ഥാപനങ്ങൾക്കുള്ള മൂന്നാം ഗഡു ഉടൻ നൽകണം; ട്രഷറി നിയന്ത്രണം പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് ജനപ്രതിനിധി സംഗമം

img_0302.jpg
Spread the love

കണ്ണൂർ:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാനുള്ള അർഹതപ്പെട്ട മൂന്നാം ഗഡു പദ്ധതിവിഹിതം ഉടൻതന്നെ നൽകണമെന്നും, ട്രഷറി നിയന്ത്രണം പിൻവലിക്കണമെന്നും കണ്ണൂർ ബാഫഖി തങ്ങൾ സൗധത്തിൽ നടന്ന കണ്ണൂർ ജില്ലയിലെ മുസ്ലിം ലീഗ് ജനപ്രതിനിധി സംഗമം ആവശ്യപ്പെട്ടു.പദ്ധതിവിഹിതം യഥാസമയംലഭിക്കാത്തതിനാൽതദ്ദേശഭരണസ്ഥാപനങ്ങളിൽ സാമ്പത്തിക പ്രതിസന്ധി മൂലംവികസനപ്രവർത്തനങ്ങൾ മുരടിക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി.

മുസ്ലിം ലീഗ് ജില്ല പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ ടി സഹദുള്ള അധ്യക്ഷത വഹിച്ചു. ട്രഷറർ മഹ്മൂദ് കടവത്തൂർ സ്വാഗതം പറഞ്ഞു .

ജില്ലാ ഭാരവാഹികളായ അഡ്വ. എസ് മുഹമ്മദ്, ഇബ്രാഹിംകുട്ടി തിരുവട്ടൂർ ,മഹമൂദ് അള്ളാംകുളം, അഡ്വ. എംപി മുഹമ്മദലി, ബി കെ അഹമ്മദ് ഡെപ്യൂട്ടി മേയർ കെ പി താഹിർ , തളിപ്പറമ്പ് നഗരസഭ ചെയർമാൻ പി കെ സുബൈർ, ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.മുഹമ്മദ് , തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെസ്സി ഷിജി വട്ടേഴ്ക്കാട് , ജില്ലാ പഞ്ചായത്ത് മെമ്പർ മുസ്തഫ കൊടിപ്പോയിൽ, പി ഷമീമ ടീച്ചർ , ഗഫൂർ മാട്ടൂൽ പ്രസംഗിച്ചു. മുസ്ലിം ലീഗ് ജനപ്രതിനിധിയുടെ സംഘടനയായ ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് (എൽ.ജി. എം.എൽ) കണ്ണൂർ ജില്ലാ കമ്മിറ്റി ഭാരവാഹികളായി സി കെ മുഹമ്മദ് ഇരിക്കൂർ (പ്രസിഡണ്ട് ),വി കെ പി ഇസ്മയിൽ പയ്യന്നൂർ, ടി പി ജമാൽ അഴീക്കോട്, പി പി ജലീൽ മട്ടന്നൂർ, എം സുബൈർ മാസ്റ്റർ ധർമ്മടം, റാഷിദ ടീച്ചർ തലശ്ശേരി (വൈസ് പ്രസിഡണ്ട്മാർ ) പി.സി നസീർ തളിപ്പറമ്പ്, (ജനറൽ സെക്രട്ടറി),
എസ് യു റഫിക്ക് കല്യാശേരി, അഷ്റഫ് കാഞ്ഞിരോട് കണ്ണൂർ, വി പി റഷീദ് പേരാവൂർ, സി.നിസാമി നീർച്ചാൽ കണ്ണൂർ, ടിവി ഷമീമ തളിപ്പറമ്പ് ( സെക്രട്ടറിമാർ ), ഗഫൂർ മുല്ലശ്ശേരി കൂത്തുപറമ്പ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!