പിക് അപ്പ് ഇടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്

പയ്യന്നൂർ: സൈക്കിൾ യാത്രക്കാരനായ വിദ്യാർത്ഥിയെ പിക് അപ്പ് ഇടിച്ചിട്ടു. അപകടം വരുത്തിയ വാഹനം നിർത്താതെ പോയി. പിലാത്തറ ചുമടുതാങ്ങിയിലെ ഫാത്തിമാമൻ സിലിലെ അൽ അമീൻ്റെ മകൻ ഫർസാൻ (14) ആണ് പരിക്കേറ്റത്. പിലാത്തറ എ.യു.പി. സ്കൂൾഏഴാം തരം വിദ്യാർത്ഥിയാണ്. പരിക്കേറ്റ ഫർസാനെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണ്ടൂർ
കോക്കാട് ബസ്റ്റോപ്പിന് സമീപം ഇന്നലെ രാത്രി യിലായിരുന്നു അപകടം. നോമ്പുകാലമായതിനാൽ സമീപത്തെ പള്ളിയിൽ പോയി വീട്ടിലേക്ക് സൈക്കിളിൽ തിരിച്ചു പോകുന്നതിനിടെയാണ് അപകടം.
ഇടിച്ച മിനി പിക് അപ്പ് നിർത്താതെ പോയി. സമീപത്തെ കടയിലെ നിരീക്ഷണ ക്യാമറയിൽ നിന്നും അപകടം വരുത്തിയ ചുകന്ന മിനി പിക് അപ്പിൻ്റെ ദൃശ്യം കണ്ടെത്തിയിട്ടുണ്ട്. പരിയാരം പോലീസിൽ പരാതി നൽകി.







